സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തോടെ, കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ കെയര്‍ സുരക്ഷയജ്ഞം' പദ്ധതിയുടെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറം ഹാളില്‍ വളണ്ടിയേഴ്സിനുള്ള പരിശീലനം നല്കി. സിസ്റ്റര്‍ ആന്‍മരിയ ക്ലാസിന് നേതൃത്വം നല്കി.
സേവ് എ ഫാമിലി ഗുണഭോക്താക്കള്‍ക്കായി സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ നവംബര്‍ ഒന്നിന് ഇ.ഡി.പി. ട്രെയിനിംഗ് സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പിള്ളി രൂപതയില്‍നിന്നുള്ള ബിനല്‍ മാണി ക്ലാസിന് നേതൃത്വം നല്കി. 'എന്‍റ് യൂസര്‍' എന്ന പേരില്‍ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ റീജനല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. പാറപ്പുറം ഐശര്യഗ്രാമിലെ സേവ് എ ഫാമിലി സെന്‍ട്രല്‍ ഓഫീസില്‍നിന്നും റീജണല്‍ പ്രോഗ്രാം ഓഫീസര്‍ ശ്രീ. ബിജയ് ബേബി ക്ലാസ് നയിച്ചു. കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി സയിന്‍സി തോമസ് സ്വാഗതവും ആനിമേറ്റര്‍ ശ്രീമതി ജാന്‍സി വര്‍ഗീസ് നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട മേഖല സോഷ്യല്‍ ആക്ഷന്‍ ഹാളില്‍ ഒക്ടോബര്‍ 19-ന് രാവിലെ 10.30-ന് ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. കോ-ഓര്‍ഡിനേറ്റര്‍ സയിന്‍സി തോമസ് നന്ദി പറഞ്ഞു. മാള മേഖല മാള ഫൊറോനപള്ളി ഹാളില്‍ ഒക്ടോബര്‍ 19-ന് ഉച്ചകഴിഞ്ഞ് 2.00-ന് ഫാ. വര്‍ഗീസ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഇട്ടിച്ചന്‍ ആശംസയര്‍പ്പിച്ചു. ചാലക്കുടി മേഖല എലിഞ്ഞിപ്ര ആശ്രമം പള്ളി ഹാളില്‍ 23-ന് ഉച്ചകഴിഞ്ഞ് 2.30-ന് ഫാ. വില്‍സണ്‍ കൊടുങ്ങൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ സ്വാഗതമാശംസിച്ചു. ഇസാഫ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ഷൈനി ജോസ് ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
അതിജീവനവര്‍ഷം പ്രമാണിച്ച് ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം നടപ്പിലാക്കിവരുന്ന 'ഭവന നിര്‍മാണ പദ്ധതി'യില്‍ തിരഞ്ഞെടുക്കപ്പെട്ട 101 ഭവനങ്ങളില്‍ 97 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. നാല് ഭവനങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്കൂളിലെ കുട്ടികളോടു ചേര്‍ന്ന് എര്‍ത്ത് ഡേ ആചരിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നന്ദി പറഞ്ഞു. ആശാനിലയം സ്കൂള്‍ കോമ്പൗണ്ടില്‍ 10 വൃക്ഷത്തൈകള്‍ നട്ടു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് ഇനിയൊരു പ്രകൃതി ദുരന്തം വന്നാല്‍ അത് എങ്ങിനെ നേരിടാമെന്ന് ജനങ്ങളെ പ്രാപ്തരാക്കുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നടത്തിയ മീറ്റിംഗില്‍ ബ്ലോക്ക് മെമ്പര്‍ തോമസ് തത്തംപിള്ളിയും 38 കുടുംബങ്ങളിലെ അംഗങ്ങളും പങ്കെടുത്തു. 15-ാം വാര്‍ഡില്‍ ബ്ലോക്ക് മെമ്പര്‍ മിനി സത്യനും 27 അംഗങ്ങളും പങ്കെടുത്തു. കോ-ഓര്‍ഡിനേറ്റര്‍ ബേബി ജോയി ക്ലാസിന് നേതൃത്വം നല്കി.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറം ഹാളില്‍ ഇരിങ്ങാലക്കുട രൂപതാതിര്‍ത്തിയിലെ കെയര്‍ ഹോം സുപ്പീരിയേഴ്സിനായി ബോധവത്കരണ ക്ലാസ് ഒക്ടോബര്‍ 14-ന് സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. തൃശൂര്‍ രൂപതയിലെ ഫാ. ലിജോ ചിറ്റിലപ്പിള്ളി ക്ലാസിന് നേതൃത്വം നല്കി.
കുറ്റിപ്പുറം കെ.എം.സി.ടി.കോളജില്‍നിന്നും 23 ബി.എസ്.ഡബ്ല്യൂ. വിദ്യാര്‍ത്ഥികളും ഒരു ഫാക്കല്‍റ്റി മെമ്പറും അവരുടെ പഠനത്തിന്‍റെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള നിരീക്ഷണ പഠനത്തിനായി ഓഗസ്റ്റ് 20-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം സന്ദര്‍ശിച്ച് സാഫിയുടെ പ്രവര്‍ത്തനവശങ്ങളെക്കുറിച്ച് കണ്ടറിഞ്ഞ് പഠിച്ച് തിരിച്ചുപോയി.
നബാര്‍ഡ് വഴി ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഗ്രാമശ്രീ കാര്‍ഷിക/കാര്‍ഷികേതര വായ്പയായി സ്വീകരിച്ച സ്വാശ്രയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനായി ജൂലൈ 29-ന് ഉച്ചകഴിഞ്ഞ് 3.00-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ പി.ഐ.എം.സി. മീറ്റിംഗ് സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. ശ്രീമതി ദീപ എസ്. പിള്ള (എ.ജി.എം. നബാര്‍ഡ് തൃശൂര്‍), തൃശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ ശ്രീ. അനില്‍കുമാര്‍, സി.പി.സി. ബാങ്ക് ഓഫ് ഇന്ത്യ സീനിയര്‍ മാനേജര്‍ ശ്രീമതി സരിത ജെ. കുണ്ടുകുളം എന്നിവര്‍ സന്നിഹിതരായിരുന്നു. സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ സംതൃപ്തി രേഖപ്പെടുത്തി. എം.ഇ.ഡി.പി. പദ്ധതി കൂടാതെ ഒരു എല്‍.ഇ.ഡി.പി. പദ്ധതികൂടി പുതിയതായി 'സാഫി'യുടെ കീഴിലുള്ള ജെ.എല്‍.ജി.കള്‍ക്ക് അനുവദിച്ചുതരുന്നതിന് 'നബാര്‍ഡി'ന്‍റെ ഭാഗത്തുനിന്നും ശ്രമിക്കുന്നതാണെന്നും അറിയിച്ചു. ടി.എല്‍.ജോസ് സ്വാഗതവും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ നന്ദിയും രേഖപ്പെടുത്തി.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ രൂപതാതിര്‍ത്തിയിലെ ഇടവകളില്‍നിന്ന് സ്വരൂപിച്ച വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി പത്ത് ടണ്‍ സാധനങ്ങള്‍ വെള്ളക്കെടുതിയും ഉരുള്‍പ്പൊട്ടലും മൂലം ബുദ്ധിമുട്ടനുഭവിച്ച സുല്‍ത്താന്‍ബത്തേരിയിലെ ആദിവാസി കോളനിയില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തിയുടെ നേതൃത്വത്തില്‍ ഫാ. ഡെയ്സണ്‍ കവലക്കാട്ട്, ഫാ. ജോസ് എ അമ്പൂക്കന്‍, ഫാ. ജോസഫ് തെക്കിനിയത്ത്, ഫാ. മെഫിന്‍ തെക്കേക്കര തുടങ്ങിയവരുടെ സംഘം വിതരണംചെയ്തു.
തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാചരണവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. കോ-ഓര്‍ഡിനേറ്റര്‍ പി.പി. സാജു സ്വാഗതം ആശംസിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ഇന്ത്യ സോണല്‍ മാനേജര്‍ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സീനിയര്‍ മാനേജര്‍ സരിത, ചാലക്കൂടി ബ്രാഞ്ച് മാനേജര്‍ സുശാന്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു. മികച്ച 32 കര്‍ഷക കൂട്ടായ്മകളെ മാനേജര്‍ എസ്.എസ്.ആഷിഷ് ആദരിച്ചു. തദവസരത്തില്‍ 95 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ വിതരണം ചെയ്തു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ നന്ദി പറഞ്ഞു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ജൂലൈ 6-ന് സംഘടിപ്പിച്ചു. പ്രസിഡന്‍റ് മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. 2018-2019 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അവതരിപ്പിച്ചത് യോഗം പാസാക്കി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് വൈസ് പ്രസിഡന്‍റ് യു.ജെ.പോള്‍സന് നല്കി മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനംചെയ്തു. വരവു ചിലവു കണക്കുകള്‍ ഫൈനാന്‍സ് ഓഫീസര്‍ ശ്രീ. വി.വി.പോള്‍സണ്‍ അവതരിപ്പിച്ചു. 2019-'20 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിച്ചു. റൂബി ജൂബിലി ഭവനനിര്‍മാണ പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച 109 ഭവനങ്ങളെ പ്രതിനിധീകരിച്ച് അഭിവന്ദ്യ പിതാവ് തട്ടില്‍ കുരുവിള ഡേവീസിന് താക്കോല്‍ നല്കി. 'മിത്ര' കളക്ഷനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സയിന്‍സി തോമസ്, ജിനി ഷാജു, ഫാ. ബിനോയ് കോഴിപ്പാട്ട് എന്നിവര്‍ക്ക് അവാര്‍ഡ് നല്കി ആദരിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.ജെ.ജോസ് നന്ദിയും പ്രകാശിപ്പിച്ചു.
അതിജീവനവര്‍ഷം പ്രമാണിച്ച് ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം നടപ്പിലാക്കിവരുന്ന 'ഭവന നിര്‍മാണ പദ്ധതി'യില്‍ തിരഞ്ഞെടുക്കപ്പെട്ട 101 ഭവനങ്ങളില്‍ 51 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. 50 ഭവനങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമച്ചുവരുന്നു.
സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് കോഴിക്കോട് ഹോളിക്രോസ് ആര്‍ട്സ് ആന്‍ഡ് സയിന്‍സ് കോളജില്‍ നിന്നും കളമശേരിയിലെ രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയിന്‍സില്‍നിന്നും പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി. കോളജില്‍ഡനിന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിന്‍റെ ഭാഗമായുള്ള പരിശീലനത്തിനായി സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്‍റെ വിവിധ പ്രവര്‍ത്തനമേഖലകള്‍ സന്ദര്‍ശിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കി തുടര്‍പഠനത്തിനായി തിരിച്ചുപോയി.
തൃശൂരിലെ പ്രൊഫ. പി.സി.തോമസിന്റെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലേക്ക് നമ്മുടെ രൂപതയിലെ വിവിധ ഇടവകളില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയിട്ടുള്ളതും നിര്‍ധനരും പാവപ്പെട്ടവരും ഉയര്‍ന്നപഠനത്തിന് ആഗ്രഹമുള്ളവരുമായ അപേക്ഷകരില്‍നിന്നും ഏറ്റവും യോഗ്യരായ 25 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനത്തിനായി അയച്ചു. 2019 ജൂണ്‍ മുതല്‍ 2021 മാര്‍ച്ച് വരെയുള്ള ഞായറാഴ്ചകളിലായിരിക്കും കോച്ചിംഗ് ക്ലാസുകള്‍. തൃശൂര്‍, കുഴിക്കാട്ടുശ്ശേരി എന്നീ സെന്ററുകളിലായാണ് പരിശീലനം.
അതിജീവനവര്‍ഷം പ്രമാണിച്ച് കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ പഴൂക്കര, വെണ്ണൂര്‍ ഇടവകകളില്‍ നടപ്പിലാക്കിവരുന്ന "ഫ്ളഡ് റിക്കവറി പ്രോഗ്രാം" പദ്ധതിയില്‍ പ്രളയക്കെടുതി നേരിട്ട 13 വീട്ടുകാര്‍ക്ക് 2,17,100/- രൂപയുടെ ആടും 52 വീട്ടുകാര്‍ക്ക് 90,480/- രൂപയുടെ കോഴിയും വിതരണംചെയ്തു.
കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്‍റ് കമ്മീഷന്‍റെ ആഭിമുഖ്യത്തിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം, രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തന ഡോക്യുമെന്‍ററിക്ക് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് പുരസ്കാരം ലഭിച്ചു. 2017-18 വര്‍ഷത്തിലെ ആനുവല്‍ ആക്ടിവിറ്റി റിപ്പോര്‍ട്ട് കേരള കാത്തലിക് ബിഷ്പ് കൗണ്‍സിലിന്‍റെ പ്രത്യേക അനുമോദന പുരസ്കാരത്തിന് അര്‍ഹമായി. 2017-ലെ ഓകി ദുരന്തത്തിനും 2018-ലെ പ്രളയ ദുരന്തത്തിനും സ്തുത്യര്‍ഹമായ ജീവന്‍ രക്ഷാ സേവനം ചെയ്തതിനും കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്‍റെ പ്രത്യേക പുരസ്കാരം ലഭിച്ചു. ജൂണ്‍ ഏഴിന് കോട്ടയത്ത് കെ.എസ്.എസ്.എഫ് ഓഫീസില്‍ നടന്ന ചടങ്ങില്‍ കെ.സി.ബി.സി. ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലപ്മെന്‍റ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ ജോസഫ് പൊരുന്നേടത്തില്‍നിന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്കൂളിന്റെ 21-ാം വാര്‍ഷികാഘോഷം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്‍റെ മഹനീയ സാന്നിധ്യത്തില്‍ വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. റവ. സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത് സ്വാഗതം ആശംസിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ സി. റോസിലി കൂട്ടാല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍മ്മലദാസി സിസ്റ്റേഴ്സിന്‍റെ അസി. ജനറല്‍ സുപ്പീരിയര്‍ റവ. സിറ്റര്‍ എല്‍സി ഇല്ലിക്കല്‍ അനുഗ്രഹപ്രഭാഷണം നല്കി. സമ്മാനര്‍ഹര്‍ക്ക് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൊറ്റനെല്ലൂര്‍ പള്ളി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, പി.ടി.എ. പ്രസിഡന്‍റ് പോള്‍സണ്‍ തേറാട്ടില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ലിജി ബാബു നന്ദി പറഞ്ഞു. ആശാനിലയം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയം കെ.എസ്.എസ്.എഫിന്‍റെ സഹകരണത്തോടെ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ പ്രളയബാധിതരായ 15 വിധവകള്‍ക്ക് വരുമാനദായക പദ്ധതികള്‍ തുടങ്ങുന്നതിന് തൊഴില്‍ പരിശീലനവും സഹായധനവും നല്കി. ചടങ്ങില്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. കോട്ടയം കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി സ്വാഗതം ആശംസിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.ജെ.ജോസ്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.ഒ.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. സോപ്പ്, ഹാന്‍ഡ് വാഷ്, ഫ്ളോര്‍ ക്ലീനര്‍, ഹാര്‍പ്പിക്, ലൈസോള്‍, ഡിറ്റര്‍ജന്‍റ് ഷാംബു തുടങ്ങിയവ നിര്‍മിക്കുന്ന ഏകദിന പരിശീലനത്തിന് ടി.പി. ജോണി നേതൃത്വം നല്കി.
കാരിത്താസ് ഇന്ത്യയുടെ 'ആശാകിരണം' പ്രൊജക്ടിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സോഷ്യല്‍ ആക്ഷന്‍ ഫോറവും കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബും ക്യാന്‍ കെയര്‍ സൊസൈറ്റിയും സംയുക്തമായി സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സൗജന്യ കാന്‍സര്‍ രോഗ നിര്‍ണയക്യാമ്പ് നടത്തി. ഉദ്ഘാടന സമ്മേളനത്തില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യയുടെ പ്രൊജക്ട് ഓഫീസര്‍ അബീഷ് ആന്‍റണി ഉദ്ഘാടനംചെയ്തു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എല്‍.ജോസ്, പി.ഒ. ജോസഫ്, ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് ജോണ്‍സണ്‍ കോലങ്കണ്ണി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.ജെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു. മുന്നൂറിലേറെപ്പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ആശാകിരണം പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഭാഗമായി രൂപതാതിര്‍ത്തിക്കുള്ളില്‍ തിരഞ്ഞെടുത്ത 3500 വളണ്ടിയര്‍മാര്‍ക്കുള്ള ഇടവക തല പരിശീലനവും ആനിമേഷനും നടത്തുന്നതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി.
സോഷ്യല്‍ ആക്ഷന്‍ ഫോറം നേതൃത്വം നല്കുന്ന 'ഗ്രാമശ്രീ' സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെ അന്താരാഷ്ട്ര വനിതാദിനം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. പ്രൊവിന്‍ഷ്യാല്‍ റവ. സി. ലില്ലി മരിയ എഫ്.സി.സി. അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. സൈബി ജോസ് ബോധവത്കരണ ക്ലാസ് നയിച്ചു. നിയമസംരക്ഷണം ലഭിക്കുന്നതിനെക്കുറിച്ച് നിഷാ ആന്‍ സോളമന്‍ വിശദീകരിച്ചു. ഫെഡറേഷന്‍ ലീഡര്‍ സിമി ഡേവീസ്, ബാങ്ക് ഓഫ് ഇന്ത്യ സി.പി.സി. ചീഫ് മാനേജര്‍ ആശിഷ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. കാന്‍സര്‍ നിര്‍മാജനത്തില്‍ ഗ്രാമശ്രീ യൂണിറ്റുകളുടെ പങ്കിനെക്കുറിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി ക്ലാസ് നയിച്ചു. ജീവിതത്തിന്‍റെ വിവിധ മേഖലകളിലെ തകര്‍ച്ചകളെ സ്വന്തം കഴിവും മനോധൈര്യവും കൊണ്ട് നേരിട്ട് കുടുംബത്തെ കെട്ടുറപ്പിച്ച് കുടുംബഭദ്രത കൈവരിച്ച ബിനിത ജോജോ, ഷേര്‍ളി ജെയ്സണ്‍, ആരിഫ അലി, ഷീല രാജു എന്നിവരെ അവാര്‍ഡ് നല്കി ആദരിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി സ്വാഗതവും ഫെഡറേഷന്‍ രൂപതാ ലീഡര്‍ ബിന്ദു വിന്‍സന്‍റ് നന്ദിയും പറഞ്ഞു.
ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി സ്പെഷ്യല്‍ എഡ്യുക്കേഷന്‍ അസോസിയേഷന്‍ കേരള (സ്പീക്ക് 2019) യുടെ നേതൃത്വത്തില്‍ ചേറൂര്‍ ഗവണ്‍മെന്‍റ് എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ വച്ച് നടത്തിയ കായിക മത്സരങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഓവറോള്‍ മൂന്നാംസ്ഥാനം ചാമ്പ്യന്‍ഷിപ്പ് കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.
സോഷ്യല്‍ ആക്ഷന്‍ ഫോറം, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, അഹല്യ ഫൗണ്ടേഷന്‍ മെട്രോ ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഇതോടനുബന്ധിച്ച് തിമിര ശസ്ത്രക്രിയ, പ്രമേഹരോഗം, രക്തസമ്മര്‍ദ നിര്‍ണയം എന്നിവയുടെ ക്യാമ്പും നടത്തി. സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി ഉദ്ഘാടനംചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് ജോണ്‍സണ്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. ഫാ. റോബിന്‍ പാലാട്ടി, ഇ.ജെ.ജോസ്, ടി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
Kinder Mission: The Caritas India has sanctioned 500 Education kits, 500 Wash kits and 250 Baby kits as an emergency support for the flood victims in Karalam, Kattoor, Parappukara and Aloor villages. For the implementation of the project, the social Action Forum appointed one Coordinator named Mr. P.O. Joseph, Community Facilitators named Mrs. Seena Thomas in Karalam, Mr. Antony Kaitharath in Kattoor, Mrs. Reena Francis in Parappukara and Mrs. Heji Tomson in Aloor Village. For the distribution of kits in the villages survey has been conducted to find out most eligible beneficiaries. Moreover, 4 village committees namely 1) Beneficiary selection Committee, 2) Community relief Committee, 3) Grievance Committee and 4) Distribution Committee were formed. Beneficiary list published in the distribution centre and prominent public places before the distribution of the Kinder Mission kits. The Kinder Mission kits distributed in Parappukara Village on 25/10/2018, in Karalam Panchayat on 26/10/2018, in Aloor village on 27/10/2018 and Kattoor village on 29/10/2018. Child Friendly Space: The Caritas India has also sanctioned each Child Friendly Space in Karalam, Kattoor, Parappukara and Aloor villages where the children severely affected by flood. The period of the project is 3 months from7/9/2018 to 7/12/2018. The Social Action Forum with financial Support from Caritas India issued play materials, Toys, Story books to the Child Friendly Spaces. The CFS located in Anganwadies. The CFS in Parappukara village was inaugurated by Smt. Karthika Jayan, President of Parappukara Grama Panchayat. Smt. Beena Raghu , Vice President of Kattoor Grama Panchayat inaugurated in Kattoor village. In Aloor village the CFS was inaugurated by Smt.Thankamany, ward member of Aloor Grama Panchayat. Rev.Fr. Robin Palatty, Associate Director, SAFI, inaugurated SAFI in Karalam village. The purpose of the CFS is to express their feelings and ideas, externalizes emotions, promotes understandings, self esteem, empathy, promotes experimentation, Develop social and creative skills, Develop self confidence and improve problem-Solving skills.
ഇരിങ്ങാലക്കുട: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318 ഡിയിലെ ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വച്ച് നടത്തിയ 'സ്പെഷ്യല്‍ ഒളിമ്പിക്സ് 2018-19'-ലെ കായിക മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്കൂള്‍ ഓവറോള്‍ രണ്ടാംസ്ഥാനം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. ആശാനിലയം പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത്, അധ്യാപകര്‍, ജേതാക്കളായ അറുമുഖന്‍, രാഗുല്‍, പ്രെയ്സ് റാം, അലക്സ്, രഞ്ചു വിന്‍സന്‍റ് തുടങ്ങിയ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട: സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷനും രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറവും ചേര്‍ന്ന് നടപ്പാക്കുന്ന ചെറുകിട സംരംഭകത്വ സഹായ പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ പി.എന്‍.വേണുഗോപാല്‍ നിര്‍വഹിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി, കോ-ഓര്‍ഡിനേറ്റര്‍ ടി.എല്‍.ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നബാര്‍ഡുമായി സഹകരിച്ച് വനിതാ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി നടത്തിയ എം.ഇ.ഡി.പി. ടെയിലറിംഗ് പരിശീലന ക്ലാസിന്‍റെ സമാപന സമ്മേളനം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. എല്‍.എഫ്. കോണ്‍വന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മി സി.എം.സി. ഉദ്ഘാടനംചെയ്തു. അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ ഇ.ജെ.ജോസ്, ട്രെയിനര്‍ റൂബി എന്നിവര്‍ ആശംസയര്‍പ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി സ്വാഗതം ആശംസിച്ചു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി.ഒ.ജോസഫ് നന്ദി പറഞ്ഞു. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണംചെയ്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ നബാര്‍ഡുമായി സഹകരിച്ച് വനിതാ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്‍റ് ഹാളില്‍ ജനുവരി 10 മുതല്‍ ആരംഭിച്ച എം.ഇ.ഡി.പി. ടെയിലറിംഗ് പരിശീലന ക്ലാസ് സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി ഉദ്ഘാടനംചെയ്തു. എല്‍.എഫ്. കോണ്‍വന്‍റ് സുപ്പീരിയര്‍ സിസ്റ്റര്‍ ജെസ്മി സി.എം.സി. അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ ഇ.ജെ.ജോസ്, ട്രെയിനര്‍ റൂബി എന്നിവര്‍ ആശംസയര്‍പ്പിച്ചു. പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരായ ടി.എല്‍. ജോസ് സ്വാഗതവും പി.ഒ.ജോസഫ് നന്ദിയും പറഞ്ഞു. പരിപാടിയില്‍ ടെയ്ലറിംഗ് പരിശീലനാര്‍ത്ഥികളായ മുപ്പതു പേര്‍ പങ്കെടുത്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറം, സോഷ്യല്‍ ഫോറം, സാന്‍ജോ ഐ.ടി.സി., ആശാനിലയം സ്പെഷ്യല്‍ സ്കൂള്‍, പ്രകൃതി, കൃപാഭവന്‍, സാന്തോം സ്പെഷ്യല്‍ സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ക്രിസ്മസിനോടനുബന്ധിച്ച് ഒത്തുചേര്‍ന്ന് കുടുംബസംഗമം നടത്തി. പ്രസിഡന്‍റ് മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനംചെയ്തു. എക്സി. ഡയറക്ടര്‍ വര്‍ഗീസ് കോന്തുരുത്തി സ്വാഗതവും വൈസ് പ്രസിഡന്‍റ് യു.ജെ. പോള്‍സണ്‍ ആശംസയുമര്‍പ്പിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന വരുമാനദായക പദ്ധതിയില്‍ വിപണനരംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സയന്‍സി തോമസിനും ജയ സുരേന്ദ്രനും പാരിതോഷികം നല്കി. അസോ. ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി നന്ദി പറഞ്ഞു.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്ട്ടിപ്രോജക്ടിന്റെ ഭാഗമായി ശുചിത്വ വിതരണ സമിതി ഭാരവാഹികള്‍ക്ക് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ ജലനിധി പദ്ധതി ഓഫീസില്‍വച്ച് പോസ്റ്റ് ഇംപ്ലിമെന്‍റേഷന്‍ പ്രോസസ്സിലേക്കുള്ള ട്രെയിനിംഗ് നടത്തി.
രൂപതാതിര്‍ത്തിയിലെ പ്രളയബാധിത പ്രദേശങ്ങളായ കാറളം, കാട്ടൂര്‍, പറപ്പൂക്കര, ആളൂര്‍ എന്നീ വില്ലേജുകളില്‍ നല്കിയ 'ബേബി', 'എഡ്യുക്കേഷന്‍', 'വാഷ്' കിറ്റുകളുടെ വിതരണവും ശിശുസൗഹൃദ ക്ലബ്ബുകളുടെ പ്രവര്‍ത്തനവും നവംബര്‍ ഏഴിന് തൃശൂര്‍ ഫാമിലി അപ്പസ്തോലിക് സെന്‍ററില്‍ നടത്തിയ അവലോകന യോഗത്തില്‍ വിലയിരുത്തി. കാരിത്താസ് ഇന്ത്യയുടെ പ്രതിനിധികളായ മിസ് ലീമാക്വീന്‍, മിസ്റ്റര്‍ അബീഷ് ആന്‍റണി എന്നിവരുടെ നേതൃത്വത്തില്‍ ഫീല്‍ഡ് വിസിറ്റ് നടത്തി റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചു.
ഗുരുതര രോഗാവസ്ഥയായ ഹൃദയ, കിഡ്നി ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളതും സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെ ഏഴ് കുട്ടികള്‍ക്ക് ഇറ്റലിയിലെ ഡങങക സംഘടനയുടെ സഹകരണത്തോടെ ചികിത്സാസഹായമായി 94,867/- രൂപ ഒക്ടോബര്‍ ആറിന് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ വച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി വിതരണം ചെയ്തു.
പ്രളയ ബാധിത പ്രദേശങ്ങളില്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന 500 കുടുംബങ്ങള്‍ക്കായി കാരിത്താസ് ഇന്ത്യയും കിന്‍റര്‍മിഷനും സോഷ്യല്‍ ആക്ഷന്‍ ഫോറവും ചേര്‍ന്ന് കാറളം, കാട്ടൂര്‍, പറപ്പൂക്കര, ആളൂര്‍ എന്നീ വില്ലേജുകളില്‍ 'ബേബി കിറ്റ്', 'എഡ്യുക്കേഷന്‍ കിറ്റ്', 'വാഷ് കിറ്റ്' എന്നിവ വിതരണം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളില്‍ രണ്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് അവര്‍ അനുഭവിച്ച ജലപ്രളയത്തിന്‍റെ ഭീകരാന്തരീക്ഷത്തില്‍നിന്നും അവരുടെ പഴയ സന്തോഷാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി, കാരിത്താസ് ഇന്ത്യയും കിന്‍റര്‍ മിഷനും സോഷ്യല്‍ ആക്ഷന്‍ ഫോറവും സംയുക്തമായി രൂപതാതിര്‍ത്തിയിലെ കാറളം, കാട്ടൂര്‍, പറപ്പൂക്കര, ആളൂര്‍ എന്നീ വില്ലേജുകളില്‍ 'ശിശു സൗഹൃദ ക്ലബ്ബു'കള്‍ക്ക് രൂപംനല്കി. മാനസിക ഉല്ലാസവും ശാരീരിക വ്യായാമവും ലക്ഷ്യംവച്ച ഈ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയിലേറെ വിലയുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
ജലപ്രളയ അതിജീവനപദ്ധതികള്‍രൂപതാതിര്‍ത്തിയില്‍ ജലപ്രളയംമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ അതിജീവനത്തിന്‍റെ ഭാഗമായി കാരിത്താസ് ഇന്ത്യയും സോഷ്യല്‍ ആക്ഷന്‍ ഫോറവും സംയുക്തമായി ചേര്‍ന്ന് 1000 'എമര്‍ജന്‍സി കിറ്റുകള്‍' കുഴൂര്‍ പഞ്ചായത്തിലെ തിരുമുക്കുളം കാക്കുള്ളിശ്ശേരി വില്ലേജുകളിലും കാടുകുറ്റി പഞ്ചായത്തിലെ വടക്കുമുറി കല്ലൂര്‍ വില്ലേജിലും അന്നമനട പഞ്ചായത്തിലെ ആലത്തൂര്‍ വില്ലേജിലും വിതരണംചെയ്തു. അതത് പഞ്ചായത്തുകളിലെ വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ യൂണിറ്റ് ഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ കിറ്റ് വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ വില്ലേജുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് മാനദണ്ഡങ്ങള്‍ക്ക് വിധേയമായ സര്‍വേ നടത്തി തിരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ 1000 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്കിയത്.
കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ അഞ്ചിന് 'വിധവാ സംഗമം' സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇന്നത്തെ സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതികതയില്‍ വിധവകള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ദിശാബോധം നല്കുന്ന ക്ലാസിന് സിസ്റ്റര്‍ ജെസീന എസ്ആര്‍എയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചുള്ള ക്ലാസിന് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടിയും നേതൃത്വം നല്കി.
ലോകവികലാംഗദിനത്തോടുചേര്‍ന്ന് 'പരിതസ്ഥിതിക്ക് അനുസരിച്ച് മാറ്റം' എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കയ്പമംഗലം ആര്‍.സി.യു.പി. സ്കൂള്‍ ഹാളിലും ഇരിങ്ങാലക്കുട സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തിലും നടത്തിയ ബോധവത്കരണ ക്ലാസുകള്‍ക്ക് തൃശൂര്‍ ജില്ലാ സോഷ്യല്‍ ജസ്റ്റീസ് ഓഫീസ് അധികാരികള്‍ നേതൃത്വം നല്കി. സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലെ സി.ബി.ആര്‍. പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 191 കുട്ടികള്‍ക്കായി 6,35,300/- രൂപ സാമ്പത്തിക ധനസഹായമായി വിതരണം ചെയ്തു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്‍റെ ഭാഗമായി സേവ് എ ഫാമിലി സ്കീമില്‍പ്പെട്ട 320 കുടുംബങ്ങള്‍ക്കും ഫ്രാന്‍സിസ്കന്‍ ഫാമിലി അപ്പസ്തൊലേറ്റ് സ്കീമില്‍പ്പെട്ട 105 കുടുംബങ്ങള്‍ക്കും അരി, പലചരക്ക്, വസ്ത്രം, ക്ലീനിംഗ് വസ്തുക്കള്‍ തുടങ്ങിയ നിത്യോപയോഗസാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറവും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് 'എമര്‍ജന്‍സി അപ്പീല്‍' എന്ന പ്രോജക്ടിലൂടെ തിരുമുക്കുളം വില്ലേജിലെ ആലമറ്റം, കുണ്ടൂര്‍, കുഴൂര്‍ എന്നീ സ്ഥലങ്ങളില്‍ നിത്യോപയോഗസാധനങ്ങളുടെ കിറ്റുകള്‍ പ്രളയബാധിതര്‍ക്കായി വിതരണം ചെയ്തു. സെപ്റ്റംബര്‍ 28-ന് ആലമറ്റം പാരീഷ് ഹാളില്‍ നടന്ന കിറ്റ് വിതരണ ചടങ്ങില്‍ കാരിത്താസ് ഇന്ത്യയുടെ കോ-ഓര്‍ഡിനേറ്റര്‍ നൂതന്‍കുമാര്‍, സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, സോഷ്യല്‍ ആക്ഷന്‍ യൂണിറ്റ് ഡയറക്ടര്‍ ഫാ. സാബു പയ്യപ്പിള്ളി, കോ-ഓര്‍ഡിനേറ്റര്‍ ആന്‍റപ്പന്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
രൂപതാതിര്‍ത്തിയില്‍ വെള്ളപ്പൊക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനുവേണ്ടി കാരിത്താസ് ഇന്ത്യ, എച്ച്.സി.എല്‍., കോള്‍ ഇന്ത്യ ലിമിറ്റഡ്, സേവ് എ ഫാമിലി, കേരള സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, യുണൈറ്റഡ് വേയ്സ് ബാംഗളൂര്‍ എന്നീ സ്ഥാപനങ്ങളിലേക്ക് ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം, ടോയ്ലറ്റ് നിര്‍മാണം, സ്കൂള്‍ പുനരുദ്ധാരണം, ഗൃഹോപകരണനഷ്ടം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ മേഖലകളില്‍ പുതിയ പ്രോജക്ടുകള്‍ തയാറാക്കി സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട സോണില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്കി. എസ്.എം.വൈ.എമ്മിന്‍റെ സഹായത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി- കുടിവെള്ളം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്തു. 'കിന്‍റര്‍മിഷന്‍ പ്രൊജക്ടി'ന്‍റെ ഭാഗമായി 500 വീടുകള്‍ക്കുള്ള സഹായവാഗ്ദാനം ലഭിച്ചു. കാരിത്താസ് ഇന്ത്യ നല്കുന്ന 'എമര്‍ജന്‍സി അപ്പീലി'ല്‍ മാള മേഖലയില്‍നിന്നുള്ള 1000 കുടുംബങ്ങളെ ഉള്‍പ്പെടുത്തി. തൃശൂര്‍, ഇരിങ്ങാലക്കുട, കോട്ടപ്പുറം രൂപതകളില്‍നിന്നും കിന്‍റര്‍മിഷന്‍ പ്രൊജക്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയേഴ്സിന് പരിശീലനം നല്കി.
കാറളം പഞ്ചായത്തില്‍ മഴക്കെടുതിമൂലം വീട്ടില്‍ വെള്ളം കയറി കാറളം എയ്ഡഡ് പ്രൈമറി സ്കൂളില്‍ അഭയം തേടിയിരിക്കുന്ന 60 വീട്ടുകാരെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ പുതപ്പുകള്‍ നല്കി. ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി, ഫാ. അനുപ് കോലങ്കണ്ണി, കാറളം ഹോളി ട്രിനിറ്റി പള്ളി വികാരി ഫാ. ഡെയ്സന്‍ കവലക്കാട്ട്, സോഷ്യല്‍ ആക്ഷന്‍ ഫോറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.ജെ.ജോസ്, സോഷ്യല്‍ ഫോറം മാനേജര്‍ ഇ.ടി. ടോമി, ഫെഡറല്‍ ആശ്വാസ് കൗണ്‍സിലര്‍ കെ.പി.ജോയ്, കാറളം സോഷ്യല്‍ ആക്ഷന്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഐ.ഡി.ഫ്രാന്‍സിസ്, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. തൊട്ടിപ്പാള്‍ പഞ്ചായത്തില്‍ മഴക്കെടുതിമൂലം വീട്ടില്‍ വെള്ളം കയറി സ്കൂളില്‍ അഭയംതേടിയിരിക്കുന്ന 13 വീട്ടുകാരെ സന്ദര്‍ശിച്ച് അവര്‍ക്ക് അരിയും പലവ്യഞ്ജനവും നല്കി. ഇരിങ്ങാലക്കുട രൂപതാ അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി, ഫാ. അനുപ് കോലങ്കണ്ണി, തൊട്ടിപ്പാള്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. സെബി എടാട്ടുകാരന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ.ജെ.ജോസ്, സോഷ്യല്‍ ഫോറം മാനേജര്‍ ഇ.ടി. ടോമി, ഫെഡറല്‍ ആശ്വാസ് കൗണ്‍സിലര്‍ കെ.പി.ജോയ്, കാറളം സോഷ്യല്‍ ആക്ഷന്‍ ഫോറം കോ-ഓര്‍ഡിനേറ്റര്‍ വി.എ.വര്‍ഗീസ്, വാര്‍ഡ് മെമ്പര്‍മാര്‍, കൈക്കാരന്മാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. കാട്ടൂര്‍ പഞ്ചായത്തില്‍ മഴക്കെടുതിമൂലം വീട്ടില്‍ വെള്ളം കയറിയതിനാല്‍ കാട്ടൂര്‍ ഗവണ്‍മെന്‍റ് ഹൈസ്കൂളില്‍ അഭയം തേടിയിരിക്കുന്ന 34 വീട്ടുകാരെയും കരാഞ്ചിറ സെന്‍റ് സേവിയേഴ്സ് ഹൈസ്കൂളില്‍ അഭയം തേടിയിരിക്കുന്ന 20 വീട്ടുകാരെയും സോഷ്യല്‍ ആക്ഷന്‍ ഫോറം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി, ടി.ടി. വിന്‍സന്‍റ് എന്നിവര്‍ സന്ദര്‍ശിച്ചു.
സോഷ്യല്‍ ആക്ഷന്‍ ഫോറം, തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കര്‍ഷകദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം അസോ. ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി സ്വാഗതം ആശംസിച്ചു. നാഷണല്‍ ബാങ്കിംഗ് സോണല്‍ മാനേജര്‍ ശ്രീ മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരായ ശ്രീ. മണികണ്ഠന്‍ ചള്ളിയില്‍, ശ്രീ. തോമസ് വള്ളോംപറമ്പില്‍, തോമസ് കോങ്കോത്ത് എന്നിവര്‍ക്ക് മെമന്‍റോ നല്കി ആദരിച്ചു. എടത്തിരുത്തി ക്ഷീരോത്പാദക സഹകരണസംഘം സെക്രട്ടറി ശ്രീ. ഡിനില്‍, സീനിയര്‍ മാനേജര്‍ ബാങ്ക് ഓഫ് ഇന്ത്യ ചാലക്കുടി ശ്രീ. ശ്യാം ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജെ.എല്‍.ജി.കള്‍ക്കായുള്ള ലോണുകളുടെ വിതരണം തൃശൂര്‍ അഗ്രികള്‍ച്ചര്‍ ബാങ്കിംഗ് സെന്‍റര്‍ ഉദ്യോഗസ്ഥന്‍ ശ്രീ. എസ്.എസ്. ആഷിഷ് നിര്‍വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീ. ഇ.ജെ. ജോസ് നന്ദി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗക്കാരായ വ്യക്തികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ചെറുകിട വരുമാനദായക സംരംഭക പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനായി 50 'ഗ്രാമശ്രീ' സ്വാശ്രയ സംഘങ്ങള്‍ക്ക് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒരു ലക്ഷം രൂപ വീതം കുറഞ്ഞ പലിശനിരക്കില്‍ വായ്പയായി നല്കുന്നതിന്‍റെ ഉദ്ഘാടനം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ജൂണ്‍ 22-ന് കെ.എസ്.ബി.സി.ഡി.സി. തൃശൂര്‍ ജില്ലാ മാനേജര്‍ ശ്രീ. പി.എന്‍.വേണുഗോപാല്‍ താണിശ്ശേരി പവിഴം സ്വാശ്രയസംഘം പ്രസിഡന്‍റ് ശ്രീമതി മേരി ജോണ്‍സന് ചെക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറല്‍ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി സ്വാഗതം ആശംസിച്ചു. പദ്ധതിയുടെ വിശദീകരണം കോ-ഓര്‍ഡിനേറ്റര്‍ ടി.എല്‍. ജോസ് വിശദീകരിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. ഇ.ജെ.ജോസ് നന്ദി പറഞ്ഞു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ജൂണ്‍ 30-ന് ശനിയാഴ്ച രാവിലെ 11.30-ന് സോഷ്യല്‍ ഫോറം കോണ്‍ഫറന്‍സ് ഹാളില്‍ മോണ്‍. ആന്റോ തച്ചിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 2018-'19 വര്‍ഷത്തിലെ പ്രവര്‍ത്തനപരിപാടികള്‍ ആസൂത്രണംചെയ്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം ജൂണ്‍ 30-ന് ഉച്ചകഴിഞ്ഞ് 2.30-ന് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പ്രസിഡന്‍റ് മോണ്‍. ആന്റോ തച്ചിലിന്‍റെ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. 2017-2018 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അവതരിപ്പിച്ചത് യോഗം പാസാക്കി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് എക്സിക്യൂട്ടീവ് അംഗം ശ്രീ. കെ.കെ.ഇട്ടിച്ചന് നല്കി മാര്‍ പോളി കണ്ണൂക്കാടന്‍ പ്രകാശനംചെയ്തു. വരവു ചിലവു കണക്കുകള്‍ ഫൈനാന്‍സ് ഓഫീസര്‍ ശ്രീ. വി.വി.പോള്‍സണ്‍ അവതരിപ്പിച്ചു. 2018-'19 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനിച്ചു. അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പാലാട്ടി സ്വാഗതവും ഫാ. പീറ്റര്‍ കാച്ചപ്പിള്ളി നന്ദിയും പ്രകാശിപ്പിച്ചു. ആശാനിലയം സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
2018 മാര്‍ച്ച് മാസത്തിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ച, മിടുക്കരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമുള്ള നമ്മുടെ രൂപതയിലെ വിവിധ ഇടവകകളിലെ കുട്ടികളില്‍നിന്നും തൃശൂര്‍, കുഴിക്കാട്ടുശേരി എന്നീ പഠന കേന്ദ്രങ്ങളിലായി പ്രൊഫ. പി.സി. തോമസിന്റെ നേതൃത്വത്തിലുള്ള എന്‍ട്രന്‍സ് പരിശീലനത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെപ്പോലെ തിരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളുടെ പരിശീലനം സൗജന്യമായിരിക്കും. ഇടവക സോഷ്യല്‍ ആക്ഷന്‍ യൂണിറ്റുകള്‍വഴി മെയ് ഒന്നുമുതല്‍ ലഭിക്കുന്ന അപേക്ഷാഫോറം 2018 മെയ് 15-ന് മുമ്പായി പൂരിപ്പിച്ച് ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസില്‍ ഏല്പിക്കേണ്ടതാണ്.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സിസ്‌കന്‍ ഫാമിലി അപ്പോസ്‌തൊലേറ്റ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കായി മാര്‍ച്ച് 22-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ രാവിലെ 10.30-ന് സെമിനാര്‍ സംഘടിപ്പിച്ചു. തങ്ങളിലെ കഴിവുകള്‍ കണ്ടെത്തി അവയെ പ്രവര്‍ത്തിപഥത്തിലേക്ക് കൊണ്ടുവരാന്‍ സഹായകും വിധത്തിലായിരുന്നു ക്ലാസ്. പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പോള്‍ ജോസഫ് ക്ലാസിന് നേതൃത്വം നല്കി.
നബാര്‍ഡ് വഴി ബാങ്ക് ഓഫ് ഇന്ത്യയിലൂടെ ഗ്രാമശ്രീ കാര്‍ഷിക/കാര്‍ഷികേതര വായ്പയായി സ്വീകരിച്ച സ്വാശ്രയസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനായി മാര്‍ച്ച് എട്ടിന് ഉച്ചകഴിഞ്ഞ് 2.30-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഡിറ്റോറിയത്തില്‍ പി.ഐ.എം.സി. മീറ്റിംഗ് സംഘടിപ്പിച്ചു. ശ്രീമതി ദീപ എസ്. പിള്ള (എ.ജി.എം. നബാര്‍ഡ് തൃശൂര്‍), തൃശൂര്‍ ലീഡ് ബാങ്ക് മാനേജര്‍ ശ്രീ. ആര്‍.ആര്‍.കനകാംബരന്‍, ബാങ്ക് ഓഫ് ഇന്ത്യ സി.പി.സി. ചീഫ് ഡിസ്ട്രിക് മാനേജര്‍ ശ്രീ ആഷിഷ്, സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി, ഫൊറോന ഫെഡറേഷന്‍ ലീഡേഴ്‌സ്, സോഷ്യല്‍ ആക്ഷന്‍ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയില്‍ സംതൃപ്തി രേഖപ്പെടുത്തി..
കെ.സി.വൈ.എം. സംഘടനയുടെ നേതൃത്വത്തില്‍ 'കാരിത്താസ് ഇന്ത്യ'യുമായി സഹകരിച്ച് കാന്‍സറിനെതിരേ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് നാലിന് മുനിപ്പാറ സെന്റ് ജൂഡ് പള്ളിഹാളില്‍ ഒരു കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റവ. സിസ്റ്റര്‍ ഡോ. ആന്‍ജോ സി.എസ്.സി. ക്ലാസ് നയിച്ചു.
മാര്‍ച്ച് 3-ന് മലപ്പുറം റീജണല്‍ പ്രൊജക്ട് ഓഫീസില്‍ സഹായസംഘടനാ ഡയറക്ടര്‍മാരുടെയും ടീം അംഗങ്ങളുടെയും ജില്ലാ അധികൃതരുടെയും സംയുക്തയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പദ്ധതി വിജയത്തിനായുള്ള തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടിയും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ് വേള്‍ഡ് ബാങ്ക് റിവ്യൂ മീറ്റിംഗ് മാര്‍ച്ച് 10-ന് കോഴിക്കോട് വച്ച് ജലനിധി മള്‍ട്ടിപ്രോജക്ടിന്റെ വിലയിരുത്തല്‍ നടന്നു. ഇതിന്റെ ഭാഗമായി വേള്‍ഡ് ബാങ്ക് പദ്ധതി പ്രദേശ സന്ദര്‍ശനവും മീറ്റിംഗും നടത്തി. യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലീഡര്‍ ശ്രീമതി ജാന്‍സി ആന്റോ അവതരിപ്പിച്ചു. പദ്ധതി നടത്തിപ്പില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തുകയും 2018 ജൂലൈ 31-ന് ജലവിതരണം ആരംഭിക്കണമെന്ന് നിര്‍ദേശിച്ചു.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്ട്ടിപ്രോജക്ടിന്റെ ഭാഗമായി 22 ഗുണഭോക്തൃ സമിതികളുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെയുള്ള ദിവസങ്ങളില്‍ നടത്തി. പ്രസ്തുത മീറ്റിംഗുകളില്‍ പദ്ധതി അവലോകനം ചര്‍ച്ചചെയ്തു. പുതിയ ഗുണഭോക്തൃ സമിതി തിരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുകയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടപടിക്ക് അംഗീകാരം നല്കുകയും ചെയ്തു
സേവ് എ ഫാമിലിയുടെ മൂന്ന് മേഖലകളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കായി മാര്‍ച്ച് 9, 10 തീയതികളിലായി 'എന്റ് യൂസര്‍' എന്ന പേരില്‍ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ റീജനല്‍ മീറ്റിംഗ് സംഘടിപ്പിച്ചു. പാറപ്പുറം ഐശര്യഗ്രാമിലെ സേവ് എ ഫാമിലി സെന്‍ട്രല്‍ ഓഫീസില്‍നിന്നും റീജണല്‍ പ്രോഗ്രാം ഓഫീസര്‍ ശ്രീ. മനോജ് കുമാര്‍ ക്ലാസ് നയിച്ചു.
മനുഷ്യരില്‍ അന്തര്‍ലീനമായി കിടക്കുന്ന കഴിവുകള്‍ കണ്ടെത്താനും മനുഷ്യ വിഭവശേഷിയുടെ പുനര്‍വിന്യാസം വികസിപ്പിച്ച് പ്രവര്‍ത്തി പഥത്തിലേക്ക് കൊണ്ടുവരാനും ഉതകുംവിധം ഗ്രാമശ്രീ സ്വാശ്രയസംഘങ്ങള്‍ക്കായി മാര്‍ച്ച് 15-ന് കാറളം ഗ്രാമപഞ്ചായത്തില്‍പ്പെട്ട വെള്ളാനിയില്‍ രാവിലെ 10.30-നും വൈകീട്ട് 2.00-നും ഓരോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'കഴിവുകളെ തിരിച്ചറിയുക' എന്ന ആപ്തവാക്യത്തോടെ നടത്തപ്പെട്ട ക്ലാസില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പോള്‍ ജോസഫ് ക്ലാസ് നയിച്ചു.
കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ 'കാരിത്താസ് ഇന്ത്യ'യുമായി സഹകരിച്ച് കാന്‍സറിനെതിരേ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 9, 10 തീയതികളില്‍ വിവിധ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'തിരിച്ചറിഞ്ഞ് തിരിച്ചുവരാം' എന്ന ആപ്തവാക്യത്തോടെ നടത്തപ്പെട്ട ക്ലാസില്‍ ആശാകിരണം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പോള്‍ ജോസഫ് ക്ലാസ് നയിച്ചു.
സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറം പൊതുജനങ്ങള്‍ക്ക് ആവശ്യമായ തുണിത്തരങ്ങള്‍ ആകര്‍ഷകമായ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കിക്കൊണ്ടുള്ള 'മിത്ര കളക്ഷന്‍സ്' പദ്ധതി ശ്രീമതി ദീപ എസ്. പിള്ള (എ.ജി.എം. നബാര്‍ഡ് തൃശൂര്‍) ഉദ്ഘാടനംചെയ്തു. ഇതില്‍ പങ്കാളികളാകുന്നതിലൂടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കുചേരുന്നു. പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഓഫീസുമായോ (ഫോണ്‍ നമ്പര്‍: 0480-2826990, 2821875) ഇടവക സോഷ്യല്‍ ആക്ഷന്‍ യൂണിറ്റുകളുമായോ ബന്ധപ്പെടേണ്ടതാണ്.
സോഷ്യല്‍ ആക്ഷന്‍ ഫോറം നേതൃത്വം നല്കുന്ന 'ഗ്രാമശ്രീ' സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെ മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാദിനം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ആഘോഷിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തിയുടെ അധ്യക്ഷതയില്‍ ശ്രീമതി ദീപ എസ്. പിള്ള (എ.ജി.എം. നബാര്‍ഡ് തൃശൂര്‍) ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട പ്രിന്‍സിപ്പല്‍ മുന്‍സിഫ് ബഹുമാന്യ ജയപ്രഭു വനിതാദിന സന്ദേശവും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്മ്യ ഷിജു മുഖ്യ പ്രഭാഷണവും നടത്തി. സാമൂഹ്യപ്രവര്‍ത്തക സിസ്റ്റര്‍ റോസ് ആന്റോ, സംസ്ഥാന ക്ഷീര സഹകാരി അവാര്‍ഡ് ജേതാവ് ശ്രീമതി മിനിഫര്‍ സെബി പഴയാറ്റില്‍, മുരിയാട് പഞ്ചായത്ത് കര്‍ഷക അവാര്‍ഡ് ജേതാവ് ശ്രീമതി ജോയ്‌സി ജോസ് എന്നിവരെ ഇരിങ്ങാലക്കുട സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ. കെ.എസ്.സുശാന്ത് മെമെന്റോ നല്കി ആദരിച്ചു. ഹൃദയ പാലിയേറ്റീവ് കെയര്‍ സഹായധന സമര്‍പ്പണം സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി നടത്തി. മിത്ര ഗാര്‍മെന്റ്‌സ് പദ്ധതി ശ്രീമതി ജാന്‍സി ആന്റോയും മിത്ര ഹോം അപ്ലയന്‍സ് പദ്ധതി ശ്രീമതി സയിന്‍സി തോമസും പരിചയപ്പെടുത്തി. രൂപതാ ഗ്രാമശ്രീ പ്രസിഡന്റ് ശ്രീമതി ബിന്ദു വിന്‍സന്റ് സ്വാഗതവും ശ്രീമതി സിമി ഡേവീസ് ആശംസയും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി നന്ദിയും പറഞ്ഞു.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം എല്‍.എന്‍.സി.പി.യില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച കായിക മത്സരത്തില്‍ കൊറ്റനെല്ലൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിലെയും കൊടുങ്ങല്ലൂര്‍ സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് ട്രോഫി കരസ്ഥമാക്കി.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്‍ട്ടിപ്രോജക്ടിന്റെ പ്രവര്‍ത്തനാവലോകനത്തിന്റെ ഭാഗമായി 2018 ജനുവരി ഒമ്പതിന് ഒഴൂര്‍ എസ്.ഒ. ഓഫീസില്‍ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു. പ്രസ്തുത മീറ്റിംഗില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് സ്റ്റാഫംഗങ്ങള്‍ പങ്കെടുത്തു. ് ജനുവരി 23-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌കീം ലെവല്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീജ മുഖ്യാതിഥിയായിരുന്നു. മീറ്റിംഗില്‍ പദ്ധതിയുടെ പ്രവര്‍ത്തന അവലോകനം നടന്നു.
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുട ഭാഗമായി ജനുവരി 17-ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 4.00 വരെ തൃശൂര്‍ ഡി.ബി.സി.എല്‍.സി. ഹാളില്‍ സംഘടിപ്പിച്ച വളണ്ടിയേഴ്‌സ് മീറ്റില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് 60 വ്യക്തികള്‍ പങ്കെടുത്തു.
ജനുവരി 27-ന് ചേര്‍ന്ന പൊതുയോഗത്തില്‍നിന്ന് തിരഞ്ഞെടുത്ത സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉച്ചകഴിഞ്ഞ് 3.30-ന് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ അവറുകളുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. 2018-'20 വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണംചെയ്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ 2018-2020 കാലഘട്ടത്തിലേക്കുള്ള 12-ാമത് ജനറല്‍ബോഡിയുടെ ഉദ്ഘാടനവും പ്രസ്തുത വര്‍ഷങ്ങളിലെ പ്രഥമ ജനറല്‍ബോഡി യോഗവും ജനുവരി 27-ന് ശനിയാഴ്ച സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30-ന് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ അവറുകളുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. 2018-2020 കാലയളവിലേക്കായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട് യോഗത്തില്‍ പങ്കെടുത്ത ജനറല്‍ബോഡി അംഗങ്ങളെ സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി സ്വാഗതംചെയ്തു. 20-12-2017-ലെ മുന്‍യോഗ റിപ്പോര്‍ട്ട് സെക്രട്ടറി ഫാ. വര്‍ഗീസ് കോന്തുരുത്തി അവതരിപ്പിച്ചു. 2018-2020 വര്‍ഷ കാലയളവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തിനും ചര്‍ച്ചകള്‍ക്കുംശേഷം പ്രസ്തുത കാലയളവില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ട പ്രവര്‍ത്തനമേഖലയും പ്രവര്‍ത്തനശൈലിയും നയരൂപീകരണവും നടത്തി. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി നന്ദി അര്‍പ്പിച്ചു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രഗവണ്‍മെന്റും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും സംയുക്തമായി നടപ്പിലാക്കിവരുന്ന മെഡി ക്ലെയിം ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കാലയളവിലേക്കായി 50,39,306/- രൂപ പ്രീമിയം അടച്ച് 1350 കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കി.
കാന്‍സര്‍ ദിനാചരണത്തോടനുബന്ധിച്ച് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ 'കാരിത്താസ് ഇന്ത്യ'യുമായി സഹകരിച്ച് കാന്‍സറിനെതിരേ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ആറിന് വിവിധ സ്വാശ്രയ സംഘാംഗങ്ങള്‍ക്കായി മാരാംകോട് സെന്റ് ജോസഫ്‌സ് പള്ളിഹാളില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'തിരിച്ചറിഞ്ഞ് തിരിച്ചുവരാം' എന്ന ആപ്തവാക്യത്തോടെ നടത്തപ്പെട്ട ക്ലാസില്‍ ആശാകിരണം പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പോള്‍ ജോസഫ് ക്ലാസ് നയിച്ചു. ഹ മാര്‍ച്ച് നാലിന് മുനിപ്പാറ സെന്റ് ജൂഡ് പള്ളിഹാളില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സ്‌പെഷല്‍ ഒളമ്പിക്‌സ് ഭാരതിന്റെ തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ.യില്‍ ഇക്കഴിഞ്ഞ ജനുവരി 11 മുതല്‍ 14 വരെ നടത്തിയ 'ഏക്ത' സംസ്ഥാന കായിക മത്സരങ്ങളില്‍ കൊറ്റനെല്ലൂര്‍ ആശാനിലയം സ്‌പെഷല്‍ സ്‌കൂളില്‍നിന്നും അഞ്ച് ഇനങ്ങളിലായി എട്ട് കായിക താരങ്ങള്‍ പങ്കെടുത്തതില്‍ ആറ് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും ഒരു മെഡലും അടക്കം ആകെ 15 സമ്മാനങ്ങള്‍ നേടി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്തിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ ശോഭ മുരിങ്ങത്തേരി, സിസ്റ്റര്‍ രമ്യ ചേരുവിളയില്‍, ശ്രീമതി ലിജി ബാബു, ശ്രീമതി റോസിലി ലോറന്‍സ്, ശ്രീമതി ഷൈനി ജോയ് തുടങ്ങിയ അധ്യാപകരും പി.ടി.എ. അംഗങ്ങളും ടീമിനെ അനുഗമിച്ചു. ഭിന്നശേഷിയുള്ള നമ്മുടെ കുട്ടികള്‍ 'സാന്റാഹാറ്റ്' നിര്‍മിച്ചതിനും ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ച 'സ്‌പോര്‍ട്‌സ് മീറ്റി'നും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത 'യുണൈറ്റഡ് മാര്‍ച്ചി'നും ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍നിന്നും പങ്കെടുത്ത 45 പേരുടെ സാന്നിധ്യം നിറചാര്‍ത്തായി.
അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ആശാനിലയം സ്പെഷ്യല്‍ സ്കൂളിന്റെ 20-ാം വാര്‍ഷിക ആഘോഷം ഫെബ്രുവരി 15-ന് ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു. മാള എ.ഇ.ഒ. ശ്രീ. പി.എം.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര തിലകന്‍ അനുമോദന സന്ദേശം നല്കി. നിര്‍മ്മലദാസി സന്യാസിനി സമൂഹത്തിന്റെ അസി. ജനറല്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ എല്‍സി ഇല്ലിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് സമ്മാനദാനം നിര്‍വഹിച്ചു. കൊറ്റനെല്ലൂര്‍ പള്ളി വികാരി റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ. കെ.കെ.വിനയന്‍, പി.ടി.എ. പ്രസിഡന്റ് ശ്രീ. പോള്‍സണ്‍ തേറാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി സ്വാഗതവും അസി. പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ത്രേസ്യാമ്മ മഠത്തിപ്പുറത്ത് റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത് നന്ദിയും അര്‍പ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് മികവേകി.
എലിഞ്ഞിപ്ര ബെത്‌ലേഹം പ്രാദേശിക സോഷ്യല്‍ ആക്ഷന്‍ യൂണിറ്റ് വാര്‍ഷികാഘോഷം സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി ഉദ്ഘാടനംചെയ്തു. എലിഞ്ഞിപ്ര പള്ളി വികാരി ഫാ. ലോട്ടസ് മേലേക്കുടി അധ്യക്ഷത വഹിച്ചു.
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ തൃശൂര്‍ ജില്ലാ മാനേജര്‍ സോഷ്യല്‍ ആക്ഷന്‍ ഓഫീസ് സന്ദര്‍ശിക്കുകയും, ഗ്രാമശ്രീ സ്വാശ്രയസംഘങ്ങളില്‍പ്പെട്ട പിന്നോക്ക വിഭാഗ അംഗങ്ങളുടെ വരുമാനദായ സംരംഭങ്ങളെക്കുറിച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടിയുമായി ചര്‍ച്ച നടത്തുകയും സോഷ്യല്‍ ആക്ഷന്‍ ഫോറം നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് 390 'ഗ്രാമശ്രീ' ജെ.എല്‍.ജി.കള്‍ക്കായുള്ള കാര്‍ഷിക സംരംഭങ്ങള്‍ക്ക് 12 കോടി രൂപയുടെ കാര്‍ഷിക ലോണ്‍ നവംബര്‍ 20 മുതല്‍ 29 വരെ തീയതികളിലായി സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസില്‍വച്ച് വിതരണം ചെയ്തു.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്ട്ടിപ്രോജക്ടിന്റെ ഭാഗമായി ഒഴൂര്‍ പഞ്ചായത്തില്‍ താനൂര്‍ എംഎല്‍എ ശ്രീ. അബ്ദുള്‍ റഹിമാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടിയും സ്റ്റാഫംഗങ്ങളും പങ്കെടുത്തു. പ്രൊജക്ടിനുവേണ്ടി കുഴിച്ച റോഡുകളുടെ റീ-ടാറിംഗിനെക്കുറിച്ച് പ്രസ്തുത യോഗത്തില്‍ ചര്‍ച്ചചെയ്യുകയും ആയതിന്റെ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കാനും എംഎല്‍എ ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ വിലയിരുത്താനും തീരുമാനമാക്കി. 2018 മാര്‍ച്ച് 30-ന് പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന നിര്‍ദേശവുമുണ്ടായി.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വാര്‍ഷിക ഓഡിറ്റിംഗ് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ 2016-2017 വര്‍ഷത്തെ വരവു ചിലവു കണക്കുകളുടെ ഓഡിറ്റിംഗ് സോഷ്യല്‍ ആക്ഷന്‍ ഫോറം ഓഫീസില്‍വച്ച് മെയ് 9, 19 തീയതികളില്‍ നടത്തി.
'കാരിത്താസ് ഇന്ത്യ'യുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകളിലേയും സാമൂഹ്യസേവന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുടെ തൃശൂര്‍, ഇരിങ്ങാലക്കുട, പാലക്കാട്, സുല്‍ത്താന്‍പേട്ട് രൂപതകള്‍ ഉള്‍പ്പെട്ട തൃശൂര്‍ ക്ലസ്റ്ററിന്റെ മീറ്റിംഗ് മെയ് 22 തിങ്കളാഴ്ച രാവിലെ 10.30ന് സുല്‍ത്താന്‍പേട്ട് എസ്.എം.എസ്.എസ്.എസ്. ഓഫീസില്‍ നടത്തി. കാരിത്താസ് ഇന്ത്യയുടെ സൗത്ത് ഇന്ത്യ ഏരിയാ ഡയറക്ടര്‍ ഡോ. വി.ആര്‍.ഹരിദാസ് ക്ലാസ് നയിച്ചു. പ്രസ്തുത മീറ്റിംഗില്‍ മറ്റു രൂപതാ പ്രതിനിധികള്‍ക്കൊപ്പം സോഷ്യല്‍ ആക്ഷന്‍ ഫോറം അസോ. ഡയറക്ടര്‍ ഫാ. ബിനോയ് കോഴിപ്പാട്ട്, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. പോള്‍ ജോസഫ് എന്നിവര്‍ പങ്കെടുത്തു.
. അഞ്ചാമത് ദേശീയ സമ്മേളനം എറണാകുളത്ത് കലൂരിലുള്ള കര്‍ദിനാള്‍ പാറേക്കാട്ടില്‍ പാസ്റ്ററല്‍ റിന്യൂവല്‍ സെന്ററില്‍ വച്ച് മെയ് 13, 14, 15 തീയതികളില്‍ കൂടുകയുണ്ടായി. നാഗപ്പൂര്‍ ആര്‍ച്ച് ബിഷപ് മാര്‍ എബ്രാഹം വിരുത്തിക്കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരി ഉദ്ഘാടനംചെയ്തു. സി.ബി.സി.ഐ. വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കി. ഭാരതത്തിലെ ലക്ഷക്കണക്കിനായ ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്രവളര്‍ച്ചയ്ക്ക് വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ കരുണയുടെ മുഖമായ പ്രത്യേകം സമര്‍പ്പിതരായ വൈദികരെയും ബ്രദേഴ്‌സിനെയും സിസ്റ്റേഴ്‌സിനെയും അഭിനന്ദിച്ചുകൊണ്ട് ഈ സഭാശുശ്രൂഷയുടെ ശ്രേഷ്ഠതയെക്കുറിച്ച് അഭിവന്ദ്യപിതാവ് പ്രത്യേകം എടുത്തുപറയുകയുണ്ടായി. 15 സംസ്ഥാനങ്ങളില്‍ നിന്നായി 130 പേര്‍ പങ്കെടുത്ത ഈ ദേശീയ സമ്മേളനത്തില്‍ അഇഞഇക നാഷണല്‍ ഗവേണിംഗ് ബോഡിയിലെ കേരള പ്രതിനിധിയായ സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി, കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത്, കൊടുങ്ങല്ലൂര്‍ സാന്തോം സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിനി എന്നിവര്‍ പങ്കെടുക്കുകയുണ്ടായി.
ജലസമൃദ്ധി അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ 2017 മെയ് മാസ രൂപതാ ബുള്ളറ്റിന്‍ പേജ് 9-ലെ വിജ്ഞാപനം എല്ലാവരുടെയും പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രസ്തുത വിജ്ഞാപനത്തില്‍ ആഹ്വാനംചെയ്തതുപോലെ കടുത്ത വേനലും വരള്‍ച്ചയും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ രൂക്ഷമാകുന്ന ജലക്ഷാമത്തിന് ഉള്ള ഏറ്റവും ലളിതമായ പരിഹാരമാണ് മഴക്കുഴി-ജലസമൃദ്ധി. ഏവര്‍ക്കും സ്വന്തം പുരയിടത്തില്‍ വളരെ ചിലവ് കുറഞ്ഞ രീതിയില്‍ നിര്‍മിക്കാവുന്നതാണ് ഈ മഴക്കുഴിയും കിണര്‍ റീ ചാര്‍ജിംഗും. മഴവെള്ളം വിവിധ രീതികളില്‍ ശേഖരിച്ച് ഭൂമിയില്‍ താഴാനുള്ള അവസരമൊരുക്കാനാണ് മഴക്കുഴികള്‍ നിര്‍മിക്കുന്നത്. ഇതിലൂടെ മഴയുടെ നാടായ കേരളത്തില്‍ ലഭിക്കുന്ന ജലത്തിന്റെ നല്ലൊരു ഭാഗവും ഭൂഗര്‍ഭജലമായി മാറും. കൂടുതല്‍ വിവരങ്ങള്‍ക്ക് സോഷ്യല്‍ ആക്ഷന്റെ കൊറ്റനെല്ലൂര്‍ 'പ്രകൃതി' ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0480-2618457, 9496371670.
തച്ചുടപ്പറമ്പ്, എലിഞ്ഞിപ്ര എന്നിവിടങ്ങളിലെ എഅഠ മീറ്റിംഗ് ജൂണ്‍ 6-നും കൊടകര, മൂന്നുമുറി എന്നിവിടങ്ങിലെ എഅഠ മീറ്റിംഗുകള്‍ ജൂണ്‍ 14-നും സംഘടിപ്പിച്ചു.
കേരള സര്‍ക്കാരിന്റെ പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരം അംഗീകാരമുള്ള സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിനുവേണ്ടി 2017-'18 വര്‍ഷത്തിലെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗ്രാന്റിനായുള്ള അപേക്ഷ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്കി. ജൂണ്‍ 16-ന് ആയതിന്റെ ഇന്‍സ്‌പെക്ഷന്‍ കൊടുങ്ങല്ലൂര്‍ എ.ഇ.ഒ. സ്‌കൂളില്‍ വന്ന് നടത്തി സംതൃപ്തി രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ടകങഇ തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ ടഇഋഞഠ തൃശൂര്‍ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ച് നടത്തിയ നാലു ദിവസത്തെ താമസിച്ചുള്ള സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമില്‍ സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിലെ ആറ് അധ്യാപകര്‍ പങ്കെടുത്തു.
കേരള സര്‍ക്കാരിന്റെ പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരം അംഗീകാരമുള്ള ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിനുവേണ്ടി 2017-'18 വര്‍ഷത്തിലെ സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഗ്രാന്റിനായുള്ള അപേക്ഷ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നല്കി. ജൂണ്‍ 16-ന് ആയതിന്റെ ഇന്‍സ്‌പെക്ഷന്‍ മാള എ.ഇ.ഒ. ശ്രീ. കെ.ആര്‍.രാജന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വന്ന് നടത്തി സംതൃപ്തി രേഖപ്പെടുത്തുകയും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ടകങഇ തിരുവനന്തപുരത്തിന്റെ നേതൃത്വത്തില്‍ ടഇഋഞഠ തൃശൂര്‍ ചേറൂര്‍ സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ച് നടത്തിയ നാലു ദിവസത്തെ താമസിച്ചുള്ള സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് പ്രോഗ്രാമില്‍ ആശാനിലയം സ്പെഷ്യല്‍ സ്‌കൂളിലെ ആറ് അധ്യാപകര്‍ പങ്കെടുത്തു.
തൃശൂരിലെ പ്രൊഫ. പി.സി.തോമസിന്റെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലേക്ക് ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ നമ്മുടെ രൂപതയിലെ വിവിധ ഇടവകളില്‍നിന്നും ലഭിച്ച അപേക്ഷകരില്‍നിന്നും ഏറ്റവും യോഗ്യരായ 25 വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനത്തിനായി അയച്ചു. 2017 ജൂണ്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള ഞായറാഴ്ചകളിലായിരിക്കും ഈ കോച്ചിംഗ് ക്ലാസുകള്‍. തൃശൂര്‍, കുഴിക്കാട്ടുശ്ശേരി എന്നീ സെന്ററുകളിലായാണ് പരിശീലനം. ജൂണ്‍ 15-ന് വ്യാഴാഴ്ച രാവിലെ 10-ന് തിരഞ്ഞെടുത്ത കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന് എക്‌സിക്യീട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി ഉദ്ഘാടനംചെയ്ത യോഗത്തില്‍ അസോ. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീ. ഇ.ജെ. ജോസ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബേബി ജോയ് നന്ദിയും പറഞ്ഞു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ വനിതാ സംരംഭമായ 'ഗ്രാമശ്രീ'യിലെ വിവിധ സ്വാശ്രയ സംഘങ്ങളില്‍പ്പെട്ട 46 ജെ.എല്‍.ജി.കള്‍ക്ക് ബാങ്ക് ഓഫ് ഇന്ത്യ വഴി ഒരു കോടി നാല്‍പ്പത്തിനാലു ലക്ഷം രൂപയുടെ കാര്‍ഷിക ലോണ്‍ നാലു ശതമാനം പലിശയ്ക്ക് ജൂണ്‍ 12,13 തീയികളിലായി വിതരണംചെയ്തു.
രൂപതാതല ഉദ്ഘാടനം സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ സൗജന്യ ഫലവൃക്ഷത്തൈകളുടെ രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഗ്രാമശ്രീ രൂപതാ പ്രസിഡന്റ് ശ്രീമതി ബിന്ദു വിന്‍സന്റ് വലിയവീട്ടിലിന് നല്കി നിര്‍വഹിച്ചു. മോണ്‍.ആന്റോ തച്ചില്‍, ഫാ. ജോസ് മഞ്ഞളി, ശ്രീ. യു.ജെ.പോള്‍സണ്‍, ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ. ബിനോയ് കോഴിപ്പാട്ട്, ഫാ. ഷാജു പീറ്റര്‍ കാച്ചപ്പിള്ളി എന്നിവരും സോഷ്യല്‍ ആക്ഷന്‍ ഫോറം ജനറല്‍ബോഡി അംഗങ്ങളും സന്നിഹിതരായിരുന്നു.
നമ്മുടെ രൂപതാതിര്‍ത്തിക്കുളിലുള്ള ശാരീരിക മാനസിക വൈകല്യങ്ങള്‍ നേരിടുന്ന 25 വയസ്സില്‍ താഴെയുള്ള നാനാജാതി മതസ്ഥരായ 132 കുട്ടികള്‍ക്ക് ഇഒഅകഘഎ സംഘടനയുടെ സഹകരണത്തോടെ ചികിത്സാ-പഠന സഹായമായി 4,22,457/- രൂപ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ജൂണ്‍ 3 ശനിയാഴ്ച രാവിലെ 10.30-ന് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ വച്ച് വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഇ.ജെ. ജോസ് നന്ദിയും പറഞ്ഞു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ 38 ജനറല്‍ബോഡി യോഗം സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍വച്ച് ജൂണ്‍ മൂന്നിന് ശനിയാഴ്ച രാവിലെ 10.30-ന് മോണ്‍. ആന്റോ തച്ചില്‍ അവറുകളുടെ അധ്യക്ഷതയില്‍ ് അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. 2016-2017 വര്‍ഷത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റ്‌ചെയ്ത വരവു ചെലവു കണക്കുകളും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി അവതരിപ്പിച്ചു. 2017-'18 വര്‍ഷത്തിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയും അവതിപ്പിച്ച് ചര്‍ച്ചചെയ്ത് പാസാക്കി. 2016-'17 വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് സോഷ്യല്‍ ആക്ഷന്‍ ഫോറം വൈസ് പ്രസിഡന്റ് ശ്രീ. യു.ജെ.പോള്‍സന് നല്കി പ്രകാശനംചെയ്തു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന സോഷ്യല്‍ ആക്ഷന്‍ ഫോറം അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തിക്ക് ജൂബിലി ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് അഭിവന്ദ്യപിതാവ് മെമന്റോ നല്കി ആദരിച്ചു. അസോ. ഡയറക്ടര്‍മാരായ ഫാ. ബിനോയ് കോഴിപ്പാട്ട് സ്വാഗതവും ഫാ. ഷാജി പീറ്റര്‍ കാച്ചപ്പിള്ളി നന്ദിയും അര്‍പ്പിച്ചു.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങളെക്കുറിച്ചുള്ള അറിവ് നല്കാനായുള്ള യൂനിസെഫിന്റെയും സ്‌പെഷ്യല്‍ സ്‌കൂള്‍ അസോസിയേഷന്റെയും (അകഉ) മലയാള മനോരമയുടെയും സംയുക്ത സംരംഭമായ ആര്‍ദ്രകേരളം ഹെല്‍പ്പ് സെന്ററിന്റെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം കൊറ്റനെല്ലൂര്‍ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ജൂണ്‍ ഏഴിന് നടത്തി. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ശ്രീ. ടി.ജി.ശങ്കരനാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിരാ തിലകന്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. കെ.കെ.വിനയന്‍, സോഷ്യല്‍ ആക്ഷന്‍ ഫോറം അസോ. ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസമ്മ ചിറപ്പുറത്ത്, പി.ടി.എ. പ്രതിനിധി ശ്രീ. പോള്‍സണ്‍ തേറാട്ടില്‍, 'പ്രകൃതി' മാനേജര്‍ ശ്രീ. ജോണ്‍ വാറോക്കി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി സ്വാഗതവും അസോ. ഡയറക്ടര്‍ ഫാ. ബിനോയ് കോഴിപ്പാട്ട് നന്ദിയും അര്‍പ്പിച്ചു.
സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്ന ഇരിങ്ങാലക്കുട രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന് 2015-2016 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത വരവു ചെലവു കണക്കുകള്‍ അടക്കമുള്ള മികച്ച വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടിന് ഗടടഎ (കേരള സോഷ്യല്‍ സര്‍വീസ് ഫോറം) ന്റെ പ്രത്യേക പ്രശംസാപുരസ്‌കാരം ലഭിച്ചു. ജൂണ്‍ 13-ന് കോട്ടയം അമോസ് ഹാളില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ കെ.സി.ബി.സി.യുടെ ജസ്റ്റീസ് ആന്‍ഡ് പീസ് ഡെവലപ്‌മെന്റ് കമ്മീഷന്റെ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് പിതാവില്‍നിന്നും സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കെ.എസ്.എസ്.എഫ്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, കേരള സര്‍ക്കാര്‍ മുന്‍ ഡി.ജി.പി. ശ്രീ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., കാരിത്താസ് ഇന്ത്യ അസി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പോള്‍ മൂഞ്ഞേലി, കാരിത്താസ് ഇന്ത്യയുടെ ഏഷ്യന്‍ പ്രതിനിധി ഡോ. വി.ആര്‍.ഹരിദാസ് എന്നിവരും സന്നിഹിതരായിരുന്നു.
അവിവാഹിതരായ വനിതകളുടെയും മക്കളില്ലാത്ത വിധവകളുടെയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ നല്കിവരുന്ന വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്ത്രീ സ്വയംസഹായ സംഘങ്ങളായ ഏയ്ഞ്ചല്‍ അവിട്ടത്തൂര്‍, പ്രതിഭ കരാഞ്ചിറ എന്നീ സംഘാംഗങ്ങള്‍ക്ക് ആടുകളെ വിതരണം ചെയ്തു.
കാണ്‍പൂരിലുള്ള ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ് മാനുഫാക്ചറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിച്ചിട്ടുള്ള ട്രൈസൈക്കിള്‍, വീല്‍ചെയര്‍, ശ്രവണയന്ത്രം, വാക്കിംഗ് സ്റ്റിക്, വൈറ്റ് കെയിന്‍, റോളേറ്റര്‍ തുടങ്ങിയവ തൃശൂര്‍ ഡിസ്ട്രിക് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ 65 ഭിന്നശേഷിയുള്ളവര്‍ക്കായി സൗജന്യമായി വിതരണംചെയ്തു.
കൃതജ്ഞതയും സ്വാഗതവും 11-07-2013 മുതല്‍ നാളിതുവരെ സോഷ്യല്‍ ഫോറം മാനേജിംഗ് ഡയറക്ടര്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ തന്നില്‍ നിക്ഷിപ്തമായ കര്‍ത്തവ്യങ്ങള്‍ ഭംഗിയായും ഉത്തരവാദിത്വത്തോടെയും, കര്‍മ്മനിരതനായി കൂടുതല്‍ സാമൂഹ്യപ്രതിബദ്ധതയോടെ നിര്‍വഹിച്ച്, സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന്, ജൂലൈ 20-ാം തീയതി മൂന്നുമുറി സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളി വികാരിയായി സ്ഥലം മാറി പോകുന്ന ബഹു. മഞ്ഞളി ജോസ് അച്ചനും 30-01-2014 മുതല്‍ നാളിതുവരെ അസോസിയേറ്റ് ഡയറക്ടറായും, കൊടുങ്ങല്ലൂര്‍ സാന്തോം സ്പെഷ്യല്‍ സ്‌കൂള്‍ വര്‍ക്കിംഗ് ഡയറക്ടറായും നിസ്തുല സേവനം അനുഷ്ഠിച്ച്, മാള ബി.എഡ് കോളജ് & ടി.ടി.ഐ. ഡയറക്ടറായും പ്ലാവിന്‍മുറി ദയാനഗര്‍ ഇന്‍ഫന്റ് മേരി പള്ളിയുടെ പ്രൊ-വികാരിയായും സ്ഥലം മാറി പോകുന്ന ബഹു. കോഴിപ്പാട്ട് ബിനോയ് അച്ചനും സോഷ്യല്‍ ഫോറം സോഷ്യല്‍ ആക്ഷന്‍ ഫോറം കുടുംബാംഗങ്ങള്‍ നന്ദിയര്‍പ്പിച്ച് പുതിയ സേവനവീഥിയില്‍ എല്ല വിജയാശംസകളും നേര്‍ന്നു. സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചാര്‍ജ് എടുത്ത റവ. ഫാ. വര്‍ഗീസ് കോന്തുരുത്തിക്കും അസോസിയേറ്റ് ഡയറക്ടറായി ചാര്‍ജെടുത്ത റവ. ഫാ. റോബിന്‍ പാലാട്ടിക്കും ഹൃദ്യമായ സ്വാഗതമരുളി.
സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ജൂലൈ 18-ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.00-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റും രൂപതാ വികാരി ജനറാളുമായ മോണ്‍. ആന്റോ തച്ചിലിന്റെ അധ്യക്ഷതയില്‍ സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ യോഗം ചേര്‍ന്നു. 2017-'18 വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തന പരിപാടികള്‍, പ്രത്യേകിച്ചും റൂബി ജൂബിലി ഭവന നിര്‍മാണ പദ്ധതിയുടെ രണ്ടാംഘട്ടമായ 42 ഭവനങ്ങളും ആശാകിരണം കാന്‍സര്‍ കെയര്‍ പദ്ധതിയൂം ആസൂത്രണം ചെയ്തു.
മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാനും സോഷ്യല്‍ ഫോറത്തിന്റെയും സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെയും സ്ഥാപകപിതാവും രക്ഷാധികാരിയും ചെയര്‍മാനുമായിരുന്ന അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജൂലൈ 10-ന് സോഷ്യല്‍ ആക്ഷന്‍ ഫോറം-സോഷ്യല്‍ ഫോറം കുടുംബാംഗങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളിയുടെ നേതൃത്വത്തില്‍ അസോസിയേറ്റ് ഡയറക്ടര്‍മാരായ ഫാ. വര്‍ഗീസ് കോന്തുരുത്തി, ഫാ. ബിനോയ് കോഴിപ്പാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ ഒത്തുചേര്‍ന്ന് അനുസ്മരണപ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുകയും അനുസ്മരണാ വിരുന്നില്‍ പങ്കുകൊള്ളുകയും ചെയ്തു. അഭിവന്ദ്യ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്കു മുമ്പില്‍ സോഷ്യല്‍ ഫോറം-സോഷ്യല്‍ ആക്ഷന്‍ ഫോറം കുടുംബം കൂപ്പുകൈകളോടെ ശിരസ് നമിക്കുന്നു.
അവിവാഹിതരായ വനിതകളുടെയും മക്കളില്ലാത്ത വിധവകളുടെയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഏകസ്ഥ വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്ത്രീ സ്വയംസഹായ സംഘമായ 'പ്രതിഭ' കരാഞ്ചിറയും 'തനിമ' കാറളവും കരാഞ്ചിറയില്‍ ഒത്തുചേര്‍ന്ന് രണ്ടു ദിവസത്തെ ഭക്ഷ്യവസ്തുക്കളുടെ നിര്‍മാണ പരിശീലനവും 'ഏയ്ഞ്ചല്‍' അവിട്ടത്തൂര്‍ സംഘാംഗങ്ങള്‍ക്കായി ഒരു ദിവസത്തെ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ചെമ്പരത്തി, ഇരുമ്പന്‍പുളി, മാങ്ങ, ഓറഞ്ച്, ഇഞ്ചി എന്നിവയുടെ സ്‌കാഷ് നിര്‍മാണവും ചക്ക സംസ്‌കരിച്ച് ഉത്പന്നമാക്കാനുള്ള പരിശീലനവുമാണ് സംഘടിപ്പിച്ചത്.
സ്‌പെഷ്യല്‍ സ്‌കൂളുകളിലേക്കും ഹോസ്റ്റലിലേക്കുമുള്ള പ്രവേശനം ആരംഭിച്ചു ഭിന്നശേഷിയുള്ള കുട്ടികളുടെ പഠന പരിശീലന കേന്ദ്രമായ കൊറ്റനെല്ലൂരിലെ ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിലേക്കും കൊടുങ്ങല്ലൂര്‍ സാന്തോം സ്‌പെഷ്യല്‍ സ്‌കൂളിലേക്കുമുള്ള അഡ്മിഷന്‍ മെയ് രണ്ടു മുതല്‍ ആരംഭിച്ചു. അഞ്ചു വയസിനു മുകളിലുള്ള മാനസിക ഭിന്നശേഷിയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. (ആശാനിലയം ഫോണ്‍: 9400290133, കൊടുങ്ങല്ലൂര്‍ സാന്തോം ഫോണ്‍: 0480-2809877, 2809879). ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുവാനുള്ള സൗകര്യം കൊറ്റനെല്ലൂര്‍ ആശാനിലയം സ്‌കൂളിനോടു ചേര്‍ന്നുള്ള കൃപാഭവന്‍ റഡിഡന്‍ഷ്യല്‍ സെന്ററില്‍ മാത്രമാണ് ഉള്ളത്. അഞ്ചു വയസു മുതല്‍ 15 വയസു വരെയുള്ള ആണ്‍കുട്ടികള്‍ക്കും അഞ്ചു വയസു മുതല്‍ 20 വയസു വരെയുള്ള പെണ്‍കുട്ടികള്‍ക്കും ഇവിടെ താമസസൗകര്യമുണ്ട്.
കുറഞ്ഞ ചിലവില്‍ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പദ്ധതി ഊര്‍ജപ്രതിസന്ധിക്ക് ഒരു പരിഹാരമെന്നോണം സോഷ്യല്‍ ആക്ഷന്‍ ഫോറവും അങ്കമാലി അന്ത്യോദയയും സംയുക്തമായി നടപ്പിലാക്കിവരുന്ന സോളാര്‍ വാട്ടര്‍ ഹീറ്റര്‍ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട, ചാലക്കുടി, മാള, കൊടകര മേഖലകളില്‍ പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള സോളാര്‍ വാട്ടര്‍ ഹീറ്റര്‍ യൂണിറ്റുകള്‍ ഭവനങ്ങള്‍, കോണ്‍വന്റുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ സ്ഥാപിച്ച് പ്രവര്‍ത്തനസജ്ജമാക്കി. മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. പദ്ധതിയില്‍ ഇനിയും അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഓഫീസുമായോ (ഫോണ്‍ നമ്പര്‍: 0480-2826990, 2821875) ഇടവക സോഷ്യല്‍ ആക്ഷന്‍ യൂണിറ്റുകളുമായോ എത്രയുംവേഗം ബന്ധപ്പെടേണ്ടതാണ്.
കേരള സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുത്തു കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ശുചിത്വ മിഷന്‍ ഏപ്രില്‍ അഞ്ചാം തീയതി തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ നടത്തിയ എംപാനല്‍ ചെയ്ത സംഘടനകള്‍ക്കുള്ള ഓറിയന്റേഷന്‍ വര്‍ക്ക്‌ഷോപ്പില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിനുവേണ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളിയും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തിയും സംബന്ധിച്ചു. ജലസേചന വകുപ്പ് ഗവ. സെക്രട്ടറി ശ്രീമതി ടിങ്കു ബിശ്വാല്‍ ഐ.എ.എസ്. അധ്യക്ഷത വഹിച്ച ഓറിയന്റേഷന്‍ ക്യാമ്പില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ശുചിത്വമിഷന്‍ പദ്ധതികള്‍ എന്‍.ജി.ഒ.കള്‍ വഴി നടപ്പിലാക്കുന്നതുസംബന്ധിച്ച് ശുചിത്വ മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജെയിംസ് ക്ലാസ് നയിച്ചു. കേരളത്തില്‍നിന്നും ഇരിങ്ങാലക്കുട സോഷ്യല്‍ ആക്ഷന്‍ ഫോറം ഉള്‍പ്പെടെ 19 ഏജന്‍സികളാണ് സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്‍ട്ടിപ്രോജക്ടിന്റെ പ്രവര്‍ത്തനാവലോകനത്തിന്റെ ഭാഗമായി 2018 ജനുവരി ഒമ്പതിന് ഒഴൂര്‍ എസ്.ഒ. ഓഫീസില്‍ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു. പ്രസ്തുത മീറ്റിംഗില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് സ്റ്റാഫംഗങ്ങള്‍ പങ്കെടുത്തു. ് ജനുവരി 23-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌കീം ലെവല്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീജ മുഖ്യാതിഥിയായിരുന്നു. മീറ്റിംഗില്‍ പദ്ധതിയുടെ പ്രവര്‍ത്തന അവലോകനം നടന്നു.
സോഷ്യല്‍ ആക്ഷന്‍ ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് ജനുവരി 27-ന് ചേര്‍ന്ന പൊതുയോഗത്തില്‍നിന്ന് തിരഞ്ഞെടുത്ത സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉച്ചകഴിഞ്ഞ് 3.30-ന് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ അവറുകളുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. 2018-'20 വര്‍ഷത്തിലെ വിവിധ പ്രവര്‍ത്തന പരിപാടികള്‍ ആസൂത്രണംചെയ്തു.
43-ാമത് ജനറല്‍ബോഡി യോഗവും സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ 2018-2020 കാലഘട്ടത്തിലേക്കുള്ള 12-ാമത് ജനറല്‍ബോഡിയുടെ ഉദ്ഘാടനവും പ്രസ്തുത വര്‍ഷങ്ങളിലെ പ്രഥമ ജനറല്‍ബോഡി യോഗവും ജനുവരി 27-ന് ശനിയാഴ്ച സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30-ന് പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ അവറുകളുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് ഉദ്ഘാടനം ചെയ്തു. 2018-2020 കാലയളവിലേക്കായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട് യോഗത്തില്‍ പങ്കെടുത്ത ജനറല്‍ബോഡി അംഗങ്ങളെ സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി സ്വാഗതംചെയ്തു. 20-12-2017-ലെ മുന്‍യോഗ റിപ്പോര്‍ട്ട് സെക്രട്ടറി ഫാ. വര്‍ഗീസ് കോന്തുരുത്തി അവതരിപ്പിച്ചു. 2018-2020 വര്‍ഷ കാലയളവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരണത്തിനും ചര്‍ച്ചകള്‍ക്കുംശേഷം പ്രസ്തുത കാലയളവില്‍ പ്രത്യേകം ഊന്നല്‍ കൊടുക്കേണ്ട പ്രവര്‍ത്തനമേഖലയും പ്രവര്‍ത്തനശൈലിയും നയരൂപീകരണവും നടത്തി. അസോസിയേറ്റ് ഡയറക്ടര്‍ ഫാ. റോബിന്‍ പാലാട്ടി നന്ദി അര്‍പ്പിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണക്ലാസ് ലോക വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ രണ്ടിനും കൊടുങ്ങല്ലൂരിലെ എടമുക്ക് സാന്തോം സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഏഴിനും സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ ഡിസംബര്‍ 16-നും ഓരോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെല്‍ഫെയര്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കുന്ന ക്ലാസില്‍ ഭിന്നശേഷിയുള്ള മക്കളുടെ ശുശ്രൂഷയ്ക്ക് സഹായകരമായ ബോധവത്കരണം നല്കുന്നതിനു പുറമേ, ഗവണ്‍മെന്റില്‍നിന്ന് ലഭിക്കാവുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും സഹായകരമാകുന്നു. കൂടാതെ നിലവില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലെ സി.ബി.ആര്‍. പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 201 കുട്ടികള്‍ക്കായി 6,66,000/- രൂപയുടെ സാമ്പത്തിക ധനസഹായവിതരണവും ഈ ചടങ്ങില്‍വച്ച് നിര്‍വഹിച്ചു.
ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ബോധവത്കരണക്ലാസ് ലോക വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൊറ്റനെല്ലൂര്‍ ആശാനിലയം സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ രണ്ടിനും കൊടുങ്ങല്ലൂരിലെ എടമുക്ക് സാന്തോം സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ ഏഴിനും സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ ഡിസംബര്‍ 16-നും ഓരോ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെല്‍ഫെയര്‍ ഓഫീസില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കുന്ന ക്ലാസില്‍ ഭിന്നശേഷിയുള്ള മക്കളുടെ ശുശ്രൂഷയ്ക്ക് സഹായകരമായ ബോധവത്കരണം നല്കുന്നതിനു പുറമേ, ഗവണ്‍മെന്റില്‍നിന്ന് ലഭിക്കാവുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളെക്കുറിച്ച് അറിവ് ലഭിക്കുന്നതിനും സഹായകരമാകുന്നു. കൂടാതെ നിലവില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിലെ സി.ബി.ആര്‍. പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 201 കുട്ടികള്‍ക്കായി 6,66,000/- രൂപയുടെ സാമ്പത്തിക ധനസഹായവിതരണവും ഈ ചടങ്ങില്‍വച്ച് നിര്‍വഹിച്ചു.
സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്കിയ 'ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയില്‍, ഹൃദയസംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയും ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാ കെയര്‍ കേരളയുമായി ചേര്‍ന്ന് ജനുവരി 20-ന് മെഗാ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ ക്യാമ്പ് ഉദ്ഘാടനംചെയ്തു. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ നേതൃത്വം നല്കിയ ഈ ക്യാമ്പില്‍ ഒരു വയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇ.സി.ജി., എക്കോ ടെസ്റ്റ് തുടങ്ങിയ നൂതന പരിശോധനാ മാര്‍ഗങ്ങളിലൂടെ സൗജന്യമായി പരിശോധിക്കുകയും ഓപ്പറേഷന്‍ ആവശ്യമായവരെ (ഹൃദയത്തിന് ദ്വാരം, വാള്‍വിന് ദ്വാരം തുടങ്ങിയവ) കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഗവണ്‍മെന്റിന്റെ '(ആര്‍.ബി.എസ്.കെ.) ഹൃദയ പ്രോജക്ടി'ലൂടെ സൗജന്യ ശസ്ത്രക്രിയ നടത്തിക്കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ക്യാമ്പില്‍ നാനൂറോളം കുട്ടികള്‍ പങ്കെടുത്തു.
മലപ്പുറം ജില്ലയിലെ ഒഴൂര്‍ പഞ്ചായത്തിലെ ജലനിധി മള്‍ട്ടിപ്രോജക്ടിന്റെ പ്രവര്‍ത്തനാവലോകനത്തിന്റെ ഭാഗമായി 2018 ജനുവരി ഒമ്പതിന് ഒഴൂര്‍ എസ്.ഒ. ഓഫീസില്‍ സ്‌കീം ലെവല്‍ കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് മീറ്റിംഗ് എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്നു. പ്രസ്തുത മീറ്റിംഗില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് സ്റ്റാഫംഗങ്ങള്‍ പങ്കെടുത്തു. ് ജനുവരി 23-ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സ്‌കീം ലെവല്‍ കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ എസ്.എല്‍.ഇ.സി. പ്രസിഡന്റ് ശ്രീ. അപ്പുകുട്ടന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രീജ മുഖ്യാതിഥിയായിരുന്നു. മീറ്റിംഗില്‍ പദ്ധതിയുടെ പ്രവര്‍ത്തന അവലോകനം നടന്നു.
കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ രൂപതകളിലെയും സാമൂഹ്യ സേവന പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കിവരുന്ന 'ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം' പദ്ധതിയുട ഭാഗമായി ജനുവരി 17-ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 4.00 വരെ തൃശൂര്‍ ഡി.ബി.സി.എല്‍.സി. ഹാളില്‍ സംഘടിപ്പിച്ച വളണ്ടിയേഴ്‌സ് മീറ്റില്‍ സോഷ്യല്‍ ആക്ഷന്‍ ഫോറത്തെ പ്രതിനിധീകരിച്ച് 60 വ്യക്തികള്‍ പങ്കെടുത്തു.
സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രഗവണ്‍മെന്റും യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയും സംയുക്തമായി നടപ്പിലാക്കിവരുന്ന മെഡി ക്ലെയിം ഇന്‍ഷ്വറന്‍സ് പദ്ധതിയിലൂടെ 2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ കാലയളവിലേക്കായി 50,39,306/- രൂപ പ്രീമിയം അടച്ച് 1350 കുടുംബങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്കി.
സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സോഷ്യല്‍ ആക്ഷന്‍ ഫോറം പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഉന്നത നിലവാരമുള്ള നിത്യോപയോഗ ഉപകരണങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാനുള്ള അവസരം ഒരുക്കുന്നു. ബ്രാന്റഡ് ഗൃഹോപകരണങ്ങള്‍ ആകര്‍ഷകമായ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതാണ് 'മിത്ര കളക്ഷന്‍സ്' എന്ന ഈ പദ്ധതി. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഗഡുക്കളായി തുക നല്‍കുവാനുള്ള സൗകര്യവും ഈ പദ്ധതിയിലുണ്ട്. ഇതില്‍ പങ്കാളികളാകുന്നതിലൂടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ നിങ്ങളും പങ്കുചേരുന്നു.
റൂബി ജൂബിലി ഭവനനനിര്‍മാണം രണ്ടാംഘട്ടം രൂപതാ റൂബി ജൂബിലിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട സോഷ്യല്‍ ഫോറവുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന ഭവനനിര്‍മാണ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. തുടര്‍ന്നുള്ളവയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതാ സോഷ്യല്‍ ആക്ഷന്‍ ഫോറം രൂപം നല്കിയ 'ലിറ്റില്‍ ഹാര്‍ട്ട് പദ്ധതിയില്‍, ഹൃദയസംബന്ധമായ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളെ സഹായിക്കാനായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയും ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാ കെയര്‍ കേരളയുമായി ചേര്‍ന്ന് ജനുവരി 20-ന് മെഗാ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ക്യാമ്പ് സോഷ്യല്‍ ഫോറം ഓഡിറ്റോറിയത്തില്‍ . സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് മോണ്‍. ആന്റോ തച്ചില്‍ ക്യാമ്പ് ഉദ്ഘാടനം. മെഡിസിറ്റിയിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ നേതൃത്വം നല്കിയ ഈ ക്യാമ്പില്‍ ഒരു വയസു മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഇ.സി.ജി., എക്കോ ടെസ്റ്റ് തുടങ്ങിയ നൂതന പരിശോധനാ മാര്‍ഗങ്ങളിലൂടെ സൗജന്യമായി പരിശോധിക്കുകയും ഓപ്പറേഷന്‍ ആവശ്യമായവരെ (ഹൃദയത്തിന് ദ്വാരം, വാള്‍വിന് ദ്വാരം തുടങ്ങിയവ) കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഗവണ്‍മെന്റിന്റെ '(ആര്‍.ബി.എസ്.കെ.) ഹൃദയ പ്രോജക്ടി'ലൂടെ സൗജന്യ ശസ്ത്രക്രിയ നടത്തിക്കൊടുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു
Social Action Forum Irinjalakuda (SAFI) in collaboration with the United India Insurance Company Ltd., Thripunithura, Cochin with different types insurance policies like General Insurance, Family Medicare policy and , Accident Insurance Policy .Duration of all these insurance schemes is for one year renewable towards end of every year by paying the premium applicable to that year. Normally these insurance schemes are of very low premium that a common person can have happily. SAFI reaches out this Medi-claim Insurance to all the parishes under the Diocese of Irinjalakuda. It is worth to mention that a large number of our common man could take advantages of this Medi-claim insurance scheme introduced by SAFI. During the year 2018 1352 families come under the protection of insurance.with total Premium of Rs. 50,39,106 /-
Social Action Forum , in association with Aster Medicity Hospital cochin and Heart beats Trima care Kerala , have decided to conduct a Free Megha Pediatric Cardiology Camp on 20-01-2018 from 9.30 a.m to 5 p.m. at Social Action Forum Irinjalakuda named Little Heart .In the camp arrangements were made to provide free check up , ECG , Eco Test for the children in the age limit of 1-18. Free surgery is done , if in need of, at Cochin Aster Medicity Hospital. Those who are in need Register before 10th January 2018 directly at Social Action Forum Irinjalakuda or throgh Phone 0480 2826990 , 2834 144 .
Little Heart (Free Megha Pediatric Cardiology Camp ) - 20-01-2018 Social Action Forum , in association with Aster Medicity Hospital cochin and Heart beats Trima care Kerala , have decided to conduct a Free Megha Pediatric Cardiology Camp on 20-01-2018 from 9.30 a.m to 5 p.m. at Social Action Forum Irinjalakuda named Little Heart .In the camp arrangements were made to provide free check up , ECG , Eco Test for the children in the age limit of 1-18. Free surgery is done , if in need of, at Cochin Aster Medicity Hospital. Those who are in need Register before 10th january 2018 directly at Social Action Forum Irinjalakuda or throgh Phone 0480 2826990 , 2834 144 .
Support given to the OCKHI CYCLONE hit affected people
Inauguration of Valunteers Training & Orientation College level under the project Asakiranam Cancer Care - 11-10-17 Inauguration of Valunteers Training & Orientation at College level was done at St: Joseph’s College Irinjalakuda Auditorium under the Asakiranam Cancer Suraksha Yaknam Project ( Project under the support of CARITAS INDIA) on 11-10—17 by V. Rev. Fr. Antu Alappadan, Vicar, Cathedral Irinjalakuda.. Introductory speech was done by Fr Robin Palatty (Associate Director, Social Action Forum). Sr. Dr. Christy CHF presided over and published the activity shedule.Oath was read by Ms. Aneesha M.S ,( Student representative) Clas was lead by Caritas India Project Officer Mr. Abheesh Puthenveettil and Mr. Paul Joseph Chittilappilly( Co-ordinator SAFI).Sr. K C Jessy( HOD MSW) welcomed & Sr. Jismy Joseph thanked.
Guidelines and Format for the Formation of General body 2018-2020
Guidelines and Format for the Formation of General body 2018-2020
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹ്യക്ഷേമ സേവന വിഭാഗമായ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കാരുണ്യവര്‍ഷ സമാപനത്തില്‍ നടപ്പിലാക്കുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷായജ്ഞം പദ്ധതിയുടെയും പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന പദ്ധതിയുടെയും ഉദ്ഘാടനം ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് നിര്‍വഹിച്ചു. വികാരി ജനറലും സോഷ്യല്‍ ആക്ഷന്‍ ഫോറം പ്രസിഡന്റുമായ മോണ്‍. ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യയുടെ സോണല്‍ മാനേജര്‍ ഡോ. വി.ആര്‍.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി നിമ്യ ഷിജു, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി റീനാ ഫ്രാന്‍സിസ്, സോഷ്യല്‍ ആക്ഷന്‍ വൈസ് പ്രസിഡന്റ് ശ്രീ. യു.ജെ.പോള്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീ. പീറ്റര്‍ തെറ്റയില്‍, ശ്രീ. പ്രിയവര്‍ധ ഷേണായ് എന്നിവര്‍ ക്ലാസ് നയിച്ചു. സോഷ്യല്‍ ആക്ഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോസ് മഞ്ഞളി സ്വാഗതവും അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോന്തുരുത്തി നന്ദിയും അര്‍പ്പിച്ചു. സമ്മേളനത്തില്‍ കാരിത്താസ് ഇന്ത്യയുടെ പ്രതിനിധികള്‍, ബഹു. വൈദികര്‍, സന്യാസ സമൂഹങ്ങളുടെ സുപ്പീരിയേഴ്‌സ്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, സോഷ്യല്‍ ആക്ഷന്‍ കോ-ഓര്‍ഡിനേഴ്‌സ്, കേന്ദ്ര സമിതി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Asanilayam Special School Kottanelloor Annual Day Celebrations on 22-02-17
The 19th Annual day of Asanilayam Special School Kottanelloor was celebrated on 22th of February 2017 at Asanilayam Premises. Mar Pauly Kannookadan inaugurated the function at 6 p.m. Msgr. Anto Thachil ( Vicar General Diocese of Irinjalakuda) presided over. Sri. CK Rajan ( AEO Mala Educational Sub District)gave key note address. Smt. Indira Thilakan ( President Velookara Gramapanchaayth) and Rev,. Sr. Lissa Rose ( General councellor SNDS) gave Messages. Mar Pauly Kannookadan gave memento to the winners of the Overwhole trophy at Layanthon 2017 held at Caldean Syrian Higher Secondary School Thrissur.Fr. Jose Manjaly( Director)distributed the prizes for the winners and the participants. Fr. Vibin Chirayil ( Asst.Vicar Kottanelloor) , Sri KK Vinayan( Ward Member Velookara GP), Sri. P.V Johny( PTA President), Sri. John Varokky( Manager, Prakruthy Kottanelloor), felicitated. Smt. Jenny Thomas ( Staff secretary) did Vote of thanks. The audience enjoyed well the cultural programs of the students of Asanilayam Spl School . and the Music Band cassettes by Irinjalakuda Christ college team.
Save a Family Plan - Family Development Program Family Facilitation Team (FFT)Meeting under SAFP Project The Team includes Directors, Co-ordinator and the Animators.The meetings conducted on every month. It aims to evaluate the feild visits, make suggestions to improve the quality of the famuily development program.On February 27th 3 P.m. we conducted FFT Meeting at SAFI Office.
Copyright © 2017 - All Rights Reserved - Social Action Forum Irinjalakuda
Developed by Darsan Media